Entertainment

കുംഭമേളയില്‍ തിളങ്ങി ആലിയയും രണ്‍ബീറും: ആകാശത്ത് നിരന്നത് 150ഓളം ഡ്രോണുകള്‍

സംവിധായകന്‍ അയാന്‍ മുഖര്‍ജിയും കുംഭമേളയ്ക്ക് എത്തിയിരുന്നു. പ്രയാഗ് രാജില്‍ ജനുവരി 15 മുതലാണ് അര്‍ധ കുംഭമേള ആരംഭിച്ചത്. 

സമകാലിക മലയാളം ഡെസ്ക്

ന്നലെ, കുംഭമേളയുടെ സമാപനദിനത്തില്‍ താരങ്ങളായത് ആലിയ ബട്ടും രണ്‍ബീര്‍ കപൂറുമായിരുന്നു. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രം 'ബ്രഹ്മാസ്ത്ര'യുടെ ലോഗോ പ്രകാശനത്തിനാണ് ഇരുവരും പ്രയാഗ് രാജിലെത്തിയത്. സംവിധായകന്‍ അയാന്‍ മുഖര്‍ജിയും കുംഭമേളയ്ക്ക് എത്തിയിരുന്നു.

പതിവു ലോഗോ പ്രകാശനത്തില്‍ നിന്നും മാറി ഏറെ വ്യത്യസ്തമായ രീതിയിലാണ് 'ബ്രഹ്മാസ്ത്ര' ലോഗോ പ്രകാശനം നടത്തിയത്.  ബോളിവുഡ് പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫാന്റസി ഡ്രാമ ചിത്രമാണ് 'ബ്രഹ്മാസ്ത്ര'.

ലൈറ്റ് ഫിക്‌സ് ചെയ്ത 150 ഓളം ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആകാശത്ത് ബ്രഹ്മാസ്ത്ര എന്ന ലോഗോ തെളിയിച്ചത്. ഭൂമിയില്‍ നിന്നും 150 മീറ്റര്‍ ഉയരെ പറന്ന് ഡ്രോണ്‍ ലൈറ്റുകള്‍ മികച്ച ആകാശക്കാഴ്ചയാണ് കാഴ്ചക്കാര്‍ക്ക് സമ്മാനിച്ചത്.

ബോളിവുഡിന്റെ പുതിയ പ്രണയജോഡികളായ ആലിയയും രണ്‍ബീറും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം എന്ന രീതിയിലും ഇരുവരുടെയും ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'ബ്രഹ്മാസ്ത്ര'. സോനം കപൂറിന്റെ വിവാഹ പാര്‍ട്ടിക്ക് രണ്‍ബീറും ആലിയയും ഒരുമിച്ച് എത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുളള വാര്‍ത്തകള്‍ ബോളിവുഡില്‍ പ്രചരിച്ചു തുടങ്ങിയത്. 

ദീപിക പദുകോണ്‍ രണ്‍വീര്‍ സിംഗ് വിവാഹം കഴിഞ്ഞതോടെ ആലിയ രണ്‍ബീര്‍ വിവാഹം എപ്പോഴാണെന്ന ചോദ്യങ്ങളുമായി പാപ്പരാസികളും ഇരുവരുടെയും പിറകെയുണ്ട്. വിവാഹവാര്‍ത്തകളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT