Mohanlal ഫയല്‍
Entertainment

കുഞ്ഞുങ്ങളോട് ലാലേട്ടന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല, നടന്നത് മറ്റൊന്ന്; എല്ലാം ഹേറ്റേഴ്‌സിന്റെ രോദനം; ദൃക്‌സാക്ഷിയുടെ കമന്റ് വൈറല്‍

സെല്‍ഫിയെടുക്കാന്‍ വന്നൊരു കുട്ടിയെ മോഹന്‍ലാല്‍ മടക്കി അയക്കുന്നതാണ് വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് ആദരിച്ചത്. കല, സംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ടും പൊതുജന പങ്കാളിത്തം കൊണ്ടും സമാനതകളില്ലാത്തതായിരുന്നു പരിപാടി. തന്നെ താരമാക്കിയ ആരാധകര്‍ക്കായി പരിപാടിയില്‍ മോഹന്‍ലാല്‍ പാട്ടു പാടുകയും ചെയ്തു.

പരിപാടിയില്‍ നിന്നുള്ളൊരു വിഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. തനിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ വന്നൊരു കുട്ടിയെ മോഹന്‍ലാല്‍ മടക്കി അയക്കുന്നതാണ് വിഡിയോ. നിരവധി പേരാണ് മോഹന്‍ലാലിനെ വിമര്‍ശിച്ചെത്തിയത്. താരം ചെയ്തത് മോശമായെന്നാണ് സോഷ്യല്‍ മീഡിയയുടെ വിധിക്കല്‍.

മോഹന്‍ലാല്‍ ചെയ്തത് ശരിയായില്ല, ഒരു പണക്കാരന്‍ ആയിരുന്നുവെങ്കില്‍ മോഹന്‍ലാല്‍ ഇങ്ങനെ ചെയ്യില്ലായിരുന്നു, കുഞ്ഞുങ്ങളെ മനസിനെ ഒരിക്കലും വേദനിപ്പിക്കരുത്, അകത്തും പുറത്തുമെല്ലാം അഭിനയമാണ് എന്നൊക്കെയായിരുന്നു വിമര്‍ശനം. എന്നാല്‍ അന്ന് നടന്നത് മറ്റൊന്നാണാണ് സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാള്‍ പറയുന്നത്. വിവാദ വിഡിയോയ്ക്ക് താഴെ കമന്റിലൂടെയായിരുന്നു പരിപാടിയുടെ വളണ്ടിയര്‍മാരില്‍ ഒരാളുടെ പ്രതികരണം.

'ഞാന്‍ അവിടെ വളണ്ടിയര്‍ ആയിട്ട് ഉണ്ടായിരുന്ന വ്യക്തിയാണ്. ഞങ്ങള്‍ വാച്ച് ചെയ്യുന്നുണ്ടായിരുന്നു ഈ സംഭവം. ആ കുട്ടിയ്ക്ക് ലാല്‍ സാര്‍ കൈവീശി അഭിവാദ്യം ഒക്കെ ചെയ്തതാണ്. കുട്ടി കുറേ നേരമായി അതിലെ ഓടി കളിക്കുകയായിരുന്നു. തിരക്ക് ഏറി വന്നത് കൊണ്ട് പോയിരിക്കാന്‍ പറഞ്ഞതാണ്. വീട്ടുകാര്‍ ആരേയും അപ്പോള്‍ കുട്ടിയെ നിയന്ത്രിക്കാനും വന്ന് കണ്ടില്ല. ഇതിനൊക്കെ ഇത്ര പ്രശ്‌നമാക്കാനുണ്ടോ? വിഡിയോ പകുതി വച്ച് കാണുന്നതിന്റെ കുഴപ്പമാണ്'' എന്നായിരുന്നു കമന്റ്.

കമന്റ് വൈറലായി മാറുകയാണ്. നിരവധി പേര്‍ മോഹന്‍ലാലിനെ അനുകൂലിച്ചുമെത്തുന്നുണ്ട്. മോഹന്‍ലാല്‍ ഒരിക്കലുമൊരു കുട്ടിയോട് അങ്ങനെ ചെയ്യില്ല. ഇതെല്ലാം ഹേറ്റേഴ്‌സിന്റെ രോദനമാണെന്നും മോഹന്‍ലാല്‍ ആരാധകര്‍ പറയുന്നു. 'ഒരു നാണയത്തിന് രണ്ട് വശം ഉള്ള പോലെ തന്നെയാണ് നമുക്ക് ചുറ്റും നടക്കുന്ന ഏതൊരു കാര്യത്തിലും ഉള്ളത്. മോഹന്‍ലാല്‍ വിരോധികള്‍ അയാള്‍ എന്ത് ചെയ്യുന്നു, അയാളെ ജനങ്ങള്‍ക്ക് മുന്‍പില്‍ നാണം കെടുത്താന്‍ എന്ത് കിട്ടും എന്ന് നോക്കിയിരിക്കുകയാണ്. അവര്‍ക്ക് അതാണ് പണി, അവരുടെ കള്ള പ്രചാരണങ്ങളില്‍ നിങ്ങള്‍ വീഴരുത്. സത്യം മനസ്സിലാക്കി മാത്രം ഒരാളെ വിമര്‍ശിക്കുക' എന്നായിരുന്നു ഒരാളുടെ പ്രതികരണം.

An eye witness reveals what really happened in the Lal Salaam program. after a video of Mohanlal sending a boy away went viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT