Entertainment

കുമ്പളങ്ങി നൈറ്റ്‌സില്‍ പുതിയ ഭാവത്തില്‍ ഫഹദ്‌; ഷെയിന്‍ നിഗം നായകനാകുമ്പോള്‍ മുഴുനീള സൈക്കോ വില്ലനായി ഫഹദ് എത്തുന്നു 

നെ​ഗറ്റീവ് വേഷപ്പകർച്ചകൾ ഫഹദ് കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു സൈക്കോ കഥാപാത്രത്തെ ഫഹദ് അവതരിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്‌സിൽ വ്യത്യസ്ത ഭാവത്തിൽ പ്രേക്ഷകരെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ഫ​ഹദ് ഫാസിൽ. മുഴുനീള സൈക്കോ വില്ലനായാണ് ഫഹദ് ചിത്രത്തിൽ വേഷമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. 

നായകനായ ആദ്യചിത്രം കിസ്മത്തിലൂടെതന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഷെയന്‍ നിഗമാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി ഏഴിനാണ് റിലീസ്. ദിലീഷ് പോത്തന്‍, നസ്രിയ, ശ്യാം പുഷ്‌ക്കരന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ കഥ കേട്ടപ്പോള്‍ റോള്‍ ഫഹദ് സ്വയം ആവശ്യപ്പെടുകയായിരുന്നെന്ന് ശ്യാം പുഷ്‌കരന്‍ മുമ്പ് നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

മുമ്പും പല ചിത്രങ്ങളിൽ നെ​ഗറ്റീവ് വേഷപ്പകർച്ചകൾ ഫഹദ് കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു സൈക്കോ കഥാപാത്രത്തെ ഫഹദ് അവതരിപ്പിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു.ടി തോമസ് തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി മേഖലയെ സ്വകാര്യ കുത്തകകള്‍ക്ക് അടിയറ വെക്കുന്നതാണ് യുഡിഎഫിന്റെ 'പുതുയുഗം': പിണറായി

ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍: കൗണ്‍സില്‍ അനുമതിക്കായി നിര്‍ദ്ദേശം സമര്‍പ്പിച്ചു

പൊലീസിനെ കണ്ടതോടെ വെട്ടിച്ചു കടക്കാൻ ശ്രമം; എംഡിഎംഎയുമായി കാസർകോട് യുവതിയും യുവാവും അറസ്റ്റിൽ

യെമന്റെ ചെങ്കടല്‍ തീരവും തന്ത്രപ്രധാന ദ്വീപുകളും പിടിച്ചെടുത്ത് ഹൂതികള്‍; സ്ഥിരീകരിച്ച് സര്‍ക്കാര്‍

ശബരിമലയ്ക്ക് പുതിയ എഡിഎം; ദിലീപ് കെ കൈനിക്കാരയെ നിയമിച്ചു