Entertainment

ക്യാമറയ്ക്ക് മുന്നില്‍ വരുന്നതിന് തൊട്ടുമുന്‍പുവരെ മാസ്‌ക്, തിക്കും തിരക്കമില്ല; സിനിമാ ഷൂട്ടിങ് പുനരാരംഭിച്ചു (വീഡിയോ)

ലോക്ക്ഡൗണിന് ശേഷം മലയാള സിനിമാരംഗം വീണ്ടും പതിയെ ചലിച്ചു തുടങ്ങുന്നതിന്റെ സൂചന നല്‍കി, നിര്‍ത്തി വച്ചിരുന്ന 'സുനാമി' എന്ന ചിത്രത്തിന്റെ  ഷൂട്ടിങ് പുനരാരംഭിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിന് ശേഷം മലയാള സിനിമാരംഗം വീണ്ടും പതിയെ ചലിച്ചു തുടങ്ങുന്നതിന്റെ സൂചന നല്‍കി, നിര്‍ത്തി വച്ചിരുന്ന 'സുനാമി' എന്ന ചിത്രത്തിന്റെ  ഷൂട്ടിങ് പുനരാരംഭിച്ചു. തിക്കും തിരക്കമില്ലാതെ, കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചിരിക്കുന്നത്. 

ഔട്ട്‌ഡോര്‍ ഷൂട്ടിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. അമ്പത് പേരില്‍ക്കൂടുതല്‍ സിനിമ സെറ്റില്‍ ഉണ്ടാകാന്‍ പാടില്ല. മാസ്‌കും നിര്‍ബന്ധമാണ്. കനത്ത നിബന്ധനകള്‍ക്ക് നടുവില്‍ നിന്നാണ് ലാല്‍ തിരക്കഥയെഴുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചിരിക്കുന്നത്. 

ലോക്ക്ഡൗണ്‍ വന്നതോടെ മാര്‍ച്ചില്‍ ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചിരുന്നു. അജു വര്‍ഗീസ്, ഇന്നസെന്റ്, ബാലു വര്‍ഗീസ്, മുകേഷ് എന്നിവരാണ് ചിത്രത്തിവല്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 

'കുറച്ചുകൂടി കാത്തിരിക്കാന്‍ ഞങ്ങള്‍ ആദ്യം തീരുമാനിച്ചിരുന്നു, എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങള്‍ കാരണം ഷൂട്ടിങ് വീണ്ടും തുടങ്ങേണ്ടിവന്നു'-ലാല്‍ പറയുന്നു. സര്‍ക്കാരിന്റെ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

കോവിഡിനെക്കുറിച്ച് ആധിയുണ്ട്. പക്ഷേ ഇതിനൊപ്പം ജീവിച്ചേ പറ്റൂ എന്ന സാഹചര്യമാണ്. ക്യാമറയ്ക്ക് മുന്നില്‍ വരുന്നതിന് തൊട്ടുമുന്‍പുവരെ ഞങ്ങള്‍ മാസ്‌ക് ഉപയോഗിക്കുന്നുണ്ട്.- അജു വര്‍ഗീസ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'118 പേരുമായി വരൂ', രണ്ടാം കൂടിക്കാഴ്ചയിലും വിജയ് യെ മടക്കിയയച്ച് ഗവർണര്‍; സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya Plus KN 622 lottery result

'താനൊരു സത്യ ക്രിസ്ത്യാനിയല്ലേ, ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ'; കോപ്പിയടിച്ച് പിടിച്ച കഥ പങ്കിട്ട് ടൊവിനോ

കെട്ടിപ്പിടിക്കാന്‍ ശ്രമിച്ച് ചെറിയാന്‍ ഫിലിപ്പ്; തട്ടിമാറ്റി ബിന്ദുകൃഷ്ണ; വീണ്ടും ശ്രമം; വിഡിയോ വൈറല്‍

ക്രൂസ് കപ്പലിൽ വൈറസ് ബാധിതരുടെ എണ്ണം എട്ടായി, സാമൂഹിക അകലം പാലിക്കാൻ ഡബ്ല്യുഎച്ച്ഒ നിർദേശം

SCROLL FOR NEXT