Entertainment

ഗായിക അനുരാധ പഡ്‌വാളിന്റെ മകന്‍ ആദിത്യ പഡ്‌വാള്‍ അന്തരിച്ചു

വൃക്ക തകരാറിനെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍വച്ച് ഇന്ന് രാവിലെയായിരുന്നു മരണം

സമകാലിക മലയാളം ഡെസ്ക്

മുംബൈ; പ്രമുഖ പിന്നണിഗായിക അനുരാധ പഡ്‌വാളിന്റെ മകന്‍ ആദിത്യ പഡ്‌വാള്‍ അന്തരിച്ചു. 35 വയസായിരുന്നു. വൃക്ക തകരാറിനെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍വച്ച് ഇന്ന് രാവിലെയായിരുന്നു മരണം. കഴിഞ്ഞ കുറച്ച് മാസങ്ങളായി വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മ്യൂസിക് അറേഞ്ചറും, നിര്‍മാതാവുമായിരുന്നു. ബാല്‍ താക്കറെയുടെ ജീവിതം പറഞ്ഞ ചിത്രം താക്കറെയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

സംഗീത സംവിധായകനും ഗായകനുമായ ശങ്കര്‍ മഹാദേവനാണ് ആദിത്യയുടെ മരണം സ്ഥിരീകരിച്ചത്. ആദിത്യയ്ക്ക് വര്‍ഷങ്ങളായി ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ അതിനെയെല്ലാം മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തി. അതിനിടെയാണ് വീണ്ടും അസുഖബാധിതനാകുന്നതെന്നും ശങ്കര്‍ മഹാദേവന്‍ ദേശിയ മാധ്യമത്തിനോട് പറഞ്ഞു. കഴിഞ്ഞ നാലു ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി വീണാ ജോര്‍ജ് വിശ്രമത്തില്‍; മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവെച്ചു

ന്യൂസിലൻഡിനെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയിൽ; പാകിസ്ഥാന് ആശ്വാസം,നാളെ നിർണായക പോരാട്ടം

കോണ്‍ഗ്രസിനെ പിരിച്ചു വിടണമെന്ന് മഹാത്മാഗാന്ധി പറഞ്ഞിരുന്നു, രാഹുല്‍ അത് നടപ്പാക്കും; പരിഹസിച്ച് കങ്കണ

ആദ്യം മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചു; ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി 15 കാരനെ പീഡിപ്പിച്ചു

പ്രധാനമന്ത്രിയെ വിവാഹവിരുന്നിന് ക്ഷണിച്ച് വിജയ് ദേവരകൊണ്ടയും രശ്മികയും, അമിത് ഷായ്ക്ക് ഗണപതി സമ്മാനം

SCROLL FOR NEXT