Entertainment

ഗ്രേറ്റ് മാസ്റ്റര്‍ മമ്മൂട്ടിയുടെ കരിയറിലെ മികച്ച ഓപ്പണിങ് ആകുമോ...?

കസബയുടെ റക്കോര്‍ഡ് ഗ്രേറ്റ് ഫാദര്‍ മറികടക്കുമോയെന്നാണ് ആരാധകരും അണിയറ പ്രവര്‍ത്തകരും ഉറ്റു നോക്കുന്നത്‌ 

Author : സമകാലിക മലയാളം ഡെസ്ക്

ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ദ് ഗ്രേറ്റ് ഫാദര്‍ തിയേറ്ററുകളിലെത്തി. പോസ്റ്ററുകളാലും ടീസറുകളാലും പ്രേഷകര്‍ക്കിടയില്‍ ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞ ഈ ചിത്രം ആരാധകരില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചത്. കേരളത്തില്‍ 202 തിയേറ്ററുകളില്‍ റിലീസിനെത്തിയ ചിത്രം നവാഗതനായ ഹനീഫ് അദേനിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സമീപകാലത്ത് ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ പബ്ലിസിറ്റിയാണ് ഗേറ്റ് മാസ്റ്ററിന് കിട്ടിയത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

പ്രേഷകരുടെ പ്രതീക്ഷയ്ക്കനുസരിച്ചുള്ള ചിത്രമാണ് ഗ്രേറ്റ് ഫാദറെന്ന് ചിത്രത്തിന്റെ നിര്‍മ്മാതക്കളിലൊരാളായ പൃഥ്വിരാജ് പറഞ്ഞിരുന്നു. തോപ്പില്‍ ജോപ്പനു ശേഷം മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. പ്രേഷകരുടെ ആവേശവും പ്രതീക്ഷയും ബോക്‌സോഫീസിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 

മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച ഓപ്പണിങ് കളക്ഷന്‍ നേടിയത് നിഥിന്‍ രണ്‍ജി പണിക്കരുടെ കസബയിലൂടെയാണ്. നിര്‍മ്മാതാക്കളുടെ കണക്ക് പ്രകാരം 2.48 കോടിയായിരുന്നു ചിത്രം ആദ്യ ദിനത്തില്‍ നേടിയത്. ഈ റക്കോര്‍ഡ് ഗ്രേറ്റ് ഫാദര്‍ മറികടക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങുന്ന ചിത്രമായതിനാല്‍ തന്നെ ഗംഭീര വരവേല്‍പ്പാണ് മമ്മൂട്ടി ആരാധകര്‍ ഒരുക്കിയിരിക്കുന്നത്. 

അധോലോക നായകനായ ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പ്രശസ്ത തെന്നിന്ത്യന്‍ താരം സ്‌നേഹയാണ് ചിത്രത്തിലെ നായിക. തുറുപ്പുഗുലാന്‍ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി ബേബി അനിഘയും എത്തുന്നുണ്ട്. 

എന്നാല്‍ ചിത്രത്തിന്റെ നിര്‍ണായക രംഗങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി ചോര്‍ന്നിരിക്കുകയാണ്. ഏഴു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഒരു ഫേസ്ബുക്കില്‍ പേജിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. റിലീസ് ചെയ്യുന്നതിന്റെ തൊട്ടു മുന്‍പായാണ് രംഗം ചോര്‍ന്നത്. ചോര്‍ന്ന ദൃശ്യങ്ങളില്‍ മമ്മൂട്ടിയും സ്‌നേഹയും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രേഷകരുടെ സസ്‌പെന്‍സ് പൊളിയാതിരിക്കാനായി ചിത്രത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാതിരിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രേഷകരില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്നതേ ഇല്ല; അർജുൻ ടെണ്ടുൽക്കർ ഐപിഎൽ വിട്ടു; 400 ശതമാനം തുക അധികം നൽകി മുംബൈ ടീം സ്വന്തമാക്കി!

‌‌സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി സംവിധാന രം​ഗത്തേക്ക്; 'ലൗ ആൻഡ് യു' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT