Entertainment

ടൊവിനോയ്ക്ക് അന്താരാഷ്ട്ര പുരസ്കാരം; കാനഡയിൽ തിളങ്ങി 'ആൻഡ് ദി ഓസ്കാർ ​ഗോസ് ടു' 

ടൊവിനോ തോമസ് മികച്ച നടനായും സലിം മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കാനഡയിലെ ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരങ്ങൾ സ്വന്തമാക്കി സലിം അഹ്മദ് ചിത്രം ആൻഡ് ദി ഓസ്കാർ ​ഗോസ് ടു. സിനിമയിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ച ടൊവിനോ തോമസ് മികച്ച നടനായും സലിം മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമ, മികച്ച സഹ നടി തുടങ്ങിയ പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി.  

അവാർഡ് നേടിയതിലെ സന്തോഷം ടൊവിനോ പങ്കുവച്ചു. മറ്റൊരു സ്വപ്നവും യാഥാർത്ഥ്യമായി എന്നാണ് അവാർഡ് വാർത്ത പങ്കുവച്ച് ടൊവിനോ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ‍ഒരു അന്താരാഷ്ട്ര പുരസ്കാരം നേടാനാകുമെന്ന് സ്വകാര്യ സ്വപ്നങ്ങളിൽ പോലും ചിന്തിച്ചിരുന്നില്ലെന്നും ഇത് സങ്കൽപ്പങ്ങൾക്കും അപ്പുറമാണെന്നും താരം കുറിച്ചു.

ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ സിനിമകള്‍ക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു. അനു സിത്താരയാണ് ചിത്രത്തിൽ നായിക. ഇസഹാക്ക് ഇബ്രാഹിം എന്നാണ് ടൊവിനോയുടെ കഥാപാത്രത്തിന്റെ പേര്. സിദ്ദീഖ്, സലിം കുമാര്‍, ശ്രീനിവാസന്‍,ലാല്‍, അപ്പാനി രവി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. കേരളത്തിലും കാനഡയിലുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

SCROLL FOR NEXT