Entertainment

ദളപതിക്ക് വില്ലന്‍ മക്കള്‍ സെല്‍വന്‍!; 64ല്‍ വിജയ് സേതുപതി വാങ്ങുന്നത് കരിയറിലെ ഏറ്റവും വലിയ പ്രതിഫലം

പത്തുകോടി രൂപയാണ് ചിത്രത്തിന് വേണ്ടി വിജയ് സേതുപതി പ്രതിഫലം വാങ്ങുന്നത് എന്നാണ് അഭ്യൂഹങ്ങള്‍. 

Author : സമകാലിക മലയാളം ഡെസ്ക്

ക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ദളപതി വിജയുടെ ചിത്രത്തില്‍ വില്ലനാകുന്നു! വിജയുടെ 64മത് ചിത്രത്തിലാണ് വിജയ് സേതുപതി വില്ലനായെത്തുന്നത്. ഇക്കാര്യം ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സ്ഥിരീകരിച്ചു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സാണ് നിര്‍മ്മിക്കുന്നത്. പത്തുകോടി രൂപയാണ് ചിത്രത്തിന് വേണ്ടി വിജയ് സേതുപതി പ്രതിഫലം വാങ്ങുന്നത് എന്നാണ് അഭ്യൂഹങ്ങള്‍. 

നേരത്തെ, രജനികാന്ത് ചിത്രം പേട്ടയിലും വില്ലന്‍ വേഷത്തില്‍ വിജയ് സേതുപതി എത്തിയിരുന്നു. പേട്ടയിലെ തന്നെ മറ്റൊരു താരമായ മാളവിക മോഹനും ചിത്രത്തിലുണ്ടെന്നാണ് വിവരങ്ങള്‍. ഗ്യാങ്‌സറ്റര്‍ സിനിമയായാണ് 64ഒരുങ്ങുന്നത്. 

അറ്റ്‌ലി സംവാധാനം ചെയ്യുന്ന ബിഗിലാണ് വിജയുടേതായി തീയേറ്ററിലെത്തുന്ന ഏറ്റവും പുതിയ ചിത്രം. ദീപാവലി റിലീസാണ് ചിത്രം എത്തുന്നത്. സിന്ധുബാദ് ആയിരുന്നു വിജയ് സേതുപതിയുടേതായി അവസാനം തീയേറ്ററുകളെത്തിയ ചിത്രം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'