സ്വകാര്യ വിഷയങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യമാക്കിയ തന്റെ പ്രവർത്തിക്ക് ഭാര്യ കിം കർദാഷ്യാനോട് മാപ്പ് ചോദിച്ച് ഭർത്താവും ഗായകനുമായ കെയിൻ വെസ്റ്റ്. കിമ്മുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന തരത്തിൽ കെയിൻ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു ട്വീറ്റ് കുറിച്ചിരുന്നു. ഇതിനുപിന്നാലെ കെയ്ൻ ബെെപോളാർ മാനസികാസ്ഥയിലൂടെ കടന്നുപോകുകയാണെന്നും അദ്ദേഹത്തോട് എല്ലാവരും അനുതാപത്തോടെ പെരുമാറണമെന്ന് പ്രതികരിച്ച് കിം രംഗത്തെത്തുകയും ചെയ്തു.
കെയ്ൻ, വളരെയധികം ബുദ്ധിയുള്ള ഒരാളും അത്ര തന്നെ സങ്കീർണതയുമുള്ള ഒരു വ്യക്തിയാണ്. ഒരു ഗായകൻ, കറുത്ത വർഗക്കാരൻ, വളരെ വേജദനാജനകമായ രീതിയിൽ അമ്മയെ നഷ്ടപ്പെട്ട ഒരാൾ എന്ന നിലയിൽ ഒരുപാട് സമ്മർദ്ദം അദ്ദേഹം ജീവിതത്തിൽ അനുഭവിക്കുന്നുണ്ട്. ബെെപോളാർ മാനസികാവസ്ഥ അനുഭവിക്കുന്ന അവസരത്തിൽ കെയിന്റെ ഏകാന്തത ഇരട്ടിയാകുന്നു. കെയ്നെ അറിയുന്ന എല്ലാവർക്കും ഇതറിയാം. അദ്ദേഹത്തിന്റെ വാക്കുകളെ നിങ്ങൾ പ്രശ്നമായി നോക്കി കാണേണ്ട എന്നായിരുന്നു ഇൻസ്റ്റഗ്രാമിലെ കിമ്മിന്റെ വാക്കുകൾ.
ഇത് ചർച്ചയായതോടെയാണ് കിമ്മിനോട് കെയ്ൻ മാപ്പ് പറഞ്ഞ്.തികച്ചും വ്യക്തിപരമായ കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യമാക്കിയതിന് എന്റെ ഭാര്യ കിമ്മിനോട് ഞാൻ മാപ്പ് ചോദിക്കുന്നു. എന്നാണ് കെയിൻ കുറിച്ചത്. കിം തന്നെ സംരക്ഷിച്ചത് പോലെ താൻ ഒരിക്കലും തിരിച്ചുചെയ്തിട്ടില്ലെന്നും കെയിൻ കുറിച്ചു. നിന്നെ ഞാൻ വേദനിപ്പിച്ചുവെന്നറിയാം. നീ എന്നോട് ക്ഷമിക്കണം.എല്ലായ്പ്പോഴും എനിക്കൊപ്പം നിൽക്കുന്നതിന് നന്ദി, എന്നായിരുന്നു കെയിന്റെ വാക്കുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates