Entertainment

പ്രതിഫലം ഒരു കോടിയെന്ന വാര്‍ത്ത നിഷേധിച്ച് പാര്‍വതി

ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ തുടര്‍വിജയങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ നടി പാര്‍വതി പ്രതിഫല തുക ഒരു കോടിയായി വര്‍ധിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ഒരു കോടി രൂപ പ്രതിഫലം വാങ്ങുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് നടി പാര്‍വതി. ടേക്ക് ഓഫ് എന്ന ചിത്രത്തിന് പിന്നാലെ തന്റെ പ്രതിഫലം ഒരു കോടിയാക്കിയെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഓണ്‍ലൈനുകള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകളില്‍ വാസ്തവമില്ലെന്നാണ് പാര്‍വതി പറയുന്നത്.

ഇതുവരെ ഒരു മാധ്യമത്തിനും തന്റെ പ്രതിഫലത്തെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും അങ്ങനെ ചോദിച്ച് തന്നെ ആരും വിളിച്ചിട്ടില്ലെന്നുമാണ് പാര്‍വതി പറയുന്നത്. മഞ്ജുവിന് വെല്ലുവിളി ഉയര്‍ത്തി പാര്‍വതി പ്രതിഫലം വര്‍ധിപ്പിച്ചതായാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നത്.  മഞ്ജുവാര്യര്‍ അവസാനമായി അഭിനയിച്ച ചിത്രത്തില്‍ 50 ലക്ഷം രൂപ പ്രതിഫലം പറ്റിയപ്പോള്‍ തുടര്‍വിജയങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു കോടി വര്‍ധിപ്പിച്ചെന്നായിരുന്നു പ്രചാരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛര്‍ദ്ദിയും ശാരീരിക അവശതയും, കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം, ഭക്ഷ്യവിഷബാധയെന്ന് സംശയം

ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് മൂന്നിടത്ത് യെല്ലോ അലർട്ട്

Today's Rashi Phalam September 20 |വീട്ടിലെ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തും

മന്ത്രിക്കും കിട്ടി എട്ടിന്റെ പണി! പ്രസംഗിക്കുന്നതിനിടെ കറന്റ് കട്ട്; പ്രസംഗം പൂര്‍ത്തിയാക്കിയത് മൊബൈല്‍ വെളിച്ചത്തില്‍

വള്ളംകളി കണ്ട് മടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു