Entertainment

നടൻ ആ സെറ്റിലെത്തിയിരുന്നു ;  നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്  (വീഡിയോ )

നടിയെ പിന്തുണച്ച് ചിത്രത്തിന്റെ സഹസംവിധായികയും നിരവധി നടിമാരും രം​ഗത്തെത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ : ഹിന്ദി സിനിമയുടെ സെറ്റിൽ വെച്ച് നടന്‍ നാന പടേക്കര്‍ തന്നെ ലൈം​ഗികമായി ആക്രമിച്ചെന്ന നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തൽ വൻ വിവാദത്തിനാണ് വഴി തെളിച്ചത്. നടിയെ പിന്തുണച്ച് ചിത്രത്തിന്റെ സഹസംവിധായികയും നിരവധി നടിമാരും രം​ഗത്തെത്തിയിരുന്നു. എന്നാൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നായിരുന്നു നടൻ നാനാ പടേക്കറും ചിത്രത്തിന്റെ കോറിയോ​​ഗ്രാഫറും അഭിപ്രായപ്പെട്ടത്. 

2008 ൽ  'ഹോണ്‍ ഒ.കെ പ്ലീസ്' എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ച് നാന പടേക്കര്‍ തന്നോട്  മോശമായി പെരുമാറിയെന്നാണ് തനുശ്രീയുടെ ആരോപണം. ചിത്രത്തിന്റെ ​ഗാനചിത്രീകരണത്തിനിടെ സെറ്റിലെത്തിയ നടൻ, തന്നെ ദേഹത്ത് ചുറ്റിപ്പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. നടനോടൊപ്പം ഒരു ഇന്റിമേറ്റ് രം​ഗം ചിത്രീകരിക്കണമെന്നും നാന പടേക്കർ സംവിധായകനോട് ആവശ്യപ്പെട്ടതായും തനുശ്രീ ദത്ത ആരോപിച്ചിരുന്നു. 

എന്നാൽ ഇതിന് വിസമ്മതിച്ച തന്നെ ഭീഷണിപ്പെടുത്തി.  സെറ്റിൽ നിന്ന് മടങ്ങാൻ നേരം, തന്നെയും മാതാപിതാക്കളെയും ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചുവെന്നും കാര്‍ തകര്‍ത്തുവെന്നും തനുശ്രീ പറഞ്ഞിരുന്നു. ഇതിനെ ശരിവയക്കുന്ന വീഡിയോ ഫൂട്ടേജ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. തനുശ്രീയും കുടുംബവും കാറില്‍ ഇരിക്കുന്നതും ഒരു കൂട്ടം ആളുകള്‍ ഗ്ലാസ് തകര്‍ക്കാന്‍ ശ്രമിക്കുന്നതും കാറില്‍ ചവിട്ടുന്നതും വ്യക്തമായി വീഡിയോയില്‍ കാണാം. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയിലെ അംഗങ്ങളാണ് ഇവരെന്ന് തനുശ്രീ ആരോപിക്കുന്നു. 

തനുശ്രീയെ പിന്തുണച്ച് പത്രപ്രവര്‍ത്തക ജാനിസ് സെക്യൂറ, നടി റിമി സെന്‍ എന്നിവര്‍ രംഗത്ത് വന്നിരുന്നു.  ആ സമയത്ത് ഹോണ്‍ ഒ.കെ പ്ലീസിന്റെ സെറ്റില്‍ ഉണ്ടായിരുന്നുവെന്നും, സംഭവങ്ങള്‍ക്കെല്ലാം താന്‍ ദൃക്‌സാക്ഷിയായിരുന്നുവെന്നും ജാനിസ് വെളിപ്പെടുത്തുന്നു. മീ ടു ക്യാമ്പെയ്നിന്റെ ഭാ​ഗമായിട്ടായിരുന്നു തനുശ്രീയുടെ വെളിപ്പെടുത്തൽ. ആരോപണം പിൻവലിച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് നാന പടേക്കർ നടിക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. 
 

Related Article

'കാറിന് മുകളിലേക്ക് അവര്‍ ചാടിക്കയറി, ചില്ല് അടിച്ചു പൊളിക്കാന്‍ ശ്രമിച്ചു'; തനുശ്രീക്ക് നേരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ച് സഹോദരി ഇഷിത

'ബിഗ് ബോസില്‍ കയറിപ്പറ്റാനുള്ള അവരുടെ തന്ത്രമാണിത്'; തനുശ്രീക്ക് എതിരേ രാഖി സാവന്ത്

'തനുശ്രീ പറഞ്ഞത് സത്യം, ആ സമയത്ത് ഞാന്‍ അവിടെയുണ്ടായിരുന്നു'; വെളിപ്പെടുത്തി സഹസംവിധായിക; പിന്തുണച്ച് സോനം കപൂര്‍

നൂറോളം പേരുടെ മുന്നില്‍ വെച്ച് തനുശ്രീയെ ഞാന്‍ എന്ത് ചെയ്യാനാണ്, ഞാനെന്റെ തൊഴിൽ തുടരും: നാന പടേക്കര്‍

'ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണം' ; പീഡന വിവാദത്തില്‍ നടി തനുശ്രീ ദത്തയ്ക്ക് നാനാപടേക്കറുടെ വക്കീല്‍ നോട്ടീസ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

പേപ്പര്‍ ഒന്നിന് 4000 രൂപ, നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പര്‍ ടെല​ഗ്രാം വഴി വില്‍പ്പന; 19 കാരന്‍ അറസ്റ്റില്‍

ജോലിക്ക് കയറിയ ആദ്യദിനം തന്നെ വൻ കവർച്ച; വിനോദസഞ്ചാരികളുടെ സ്വർണവും പണവും കവർന്ന തമിഴ്‌നാട് സ്വദേശി പിടിയിൽ

നഗരത്തിരക്കുകൾക്കിടയിൽ ഇനി കണ്ടൽക്കാടിന്റെ തണൽ; കാസർകോട് 'നഗരവനം' മൂന്ന് മാസത്തിനകം തുറക്കും

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍