Entertainment

നല്ല സിനിമകളില്ല; ഐഎഫ്എഫ്‌കെ നിരാശപ്പെടുത്തുന്നുവെന്ന് ലെനിന്‍ രാജേന്ദ്രന്‍

ഇനിമുതല്‍ മുന്‍വിധികളോടെ ചലച്ചിത്ര മേളയെ സമീപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ഐഎഫ്എഫ്‌കെയില്‍ ഇത്തവണ തെരഞ്ഞെടുത്ത സിനിമകള്‍ മോശമാണ് എന്ന് മുതിര്‍ന്ന സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍. ലോകത്തില്‍ നല്ല സിനിമകള്‍ ഉണ്ടാകാത്തതാണോ ഇതിന് കാരണമെന്നും ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം സമകാലിക മലയാളത്തോട് പറഞ്ഞു. 

എന്ത് ഉദ്ദേശ്യത്തിലാണോ ഐഎഫ്എഫ്‌കെ ആരംഭിച്ചത് അതില്‍ നിന്ന് വ്യതിചലിച്ചു. സിനിമകളുടെ തെരഞ്ഞെടുപ്പ് ഓരോ വര്‍ഷം കഴിയുന്തോറും മോശമായിവരികയാണ്. എത്തരം സിനിമകളാണോ പ്രേക്ഷരിലേക്ക് എത്തിക്കുന്നത് അത്തരം ചിത്രങ്ങള്‍ ഇത്തവണത്തെ ഫെസ്റ്റിവലില്‍ ഇതുവരെ വന്നിട്ടില്ല. 

പ്രതീക്ഷയോടെ ചില ചിത്രങ്ങള്‍ കണ്ടെങ്കിലും അവയെല്ലാം തികച്ചും നിരാശപ്പെടുത്തി. ഇനിമുതല്‍ മുന്‍വിധികളോടെ ചലച്ചിത്ര മേളയെ സമീപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചലച്ചിത്ര അക്കാദമിക്കും ബീന പോളിനും എതിരെ ഉയര്‍ന്നുവന്ന ഗൗരവമായ ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദിയെയും അമിത് ഷായെയും നേരിടും, ആദ്യ ലക്ഷ്യം ഗ്യാനേഷ് കുമാര്‍'; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

നാളെ പവർകട്ട് ഉണ്ടാകില്ല; ഒരാഴ്ചത്തേക്ക് വൈദ്യുതി കിട്ടുമെന്ന് കെഎസ്ഇബി

പ്രോസിക്യൂഷനിൽ വിശ്വാസം നഷ്ടമായി; പ്രോസിക്യൂട്ടർക്കെതിരെ ജയബാലകൃഷ്ണന്റെ മകൾ

ജാമ്യം നേടി ജയിലില്‍ നിന്ന് പുറത്തേക്ക്; പിന്നാലെ അസം ഖാനെ കസ്റ്റഡിയിലെടുത്ത് ഇഡി

'ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ മാത്രം ഇറക്കാനുള്ള താരമാണോ വൈഭവ്? ഇതിലും ഭേദം രഞ്ജി കളിപ്പിക്കുന്നത്'