Entertainment

നസ്രിയയുടെ പാട്ടിന് ചുവടുവച്ച് സണ്ണിവെയിന്റെ ഭാര്യ; വിഡിയോ കാണാം 

രഞ്ജിനി രണ്ട് സുഹൃത്തുക്കളുമൊത്ത് നൃത്തം ചെയ്യുന്ന വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്നലെ വിവാഹിതരായ നടന്‍ സണ്ണി വെയ്‌നും വധു രഞ്ജിനിക്കും നിരവധി താരങ്ങളാണ് ആശംസകള്‍ നേര്‍ന്നത്. താരങ്ങളെല്ലാം കുഞ്ഞു എന്ന് സ്‌നേഹത്തോടെ വിളിച്ച രഞ്ജിനിയെ തിരയുന്ന തിരക്കിലാണ് പലരും. മിനി സ്‌ക്രീനില്‍ നൃത്ത റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായി തിളങ്ങിനിന്ന മുഖമാണ് രഞ്ജിനി. 

മികച്ച നര്‍ത്തകിയായ രഞ്ജിനി ക്ഷേത്ര എന്ന പേരില്‍ ഒരു നൃത്തവിദ്യാലയവും നടത്തുന്നുണ്ട്. രഞ്ജിനി രണ്ട് സുഹൃത്തുക്കളുമൊത്ത് നൃത്തം ചെയ്യുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും അഭിനയിച്ച വരത്തനിലെ നസ്രിയ ആലപിച്ച ഗനത്തിനാണ് രഞ്ജിനിയും കൂട്ടുകാരും ചേര്‍ന്ന് ചുവടുവച്ചിരിക്കുന്നത്. 

ബുധനാഴ്ച പുലര്‍ച്ചെ ആറുമണിക്ക് ഗുരുവായൂരില്‍ വച്ചായിരുന്നു സണ്ണിയുടെയും രഞ്ജിനിയുടെയും വിവാഹം. ബാല്യകാല സുഹൃത്തുക്കളാണ് ഇരുവരും. നിരവധി താരങ്ങളാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗുരുവായൂരില്‍ എത്തിച്ചേര്‍ന്നത്. നടന്‍ ദിലീപ് അടക്കമുള്ളവര്‍ വിവാഹചടങ്ങുകളില്‍ പങ്കെടുത്ത ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ള താരങ്ങള്‍ ഇരുവര്‍ക്കും സമൂഹമാധ്യമങ്ങളിലൂടെ ആശംസകള്‍ നേര്‍ന്നു. 

ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോയിലൂടെയാണ് സണ്ണി വെയ്‌നും ആദ്യമായി സിനിമയിലെത്തിയത്. കന്നികഥാപാത്രമായ കുരുടി ഏറെ ശ്രദ്ധേയമായി. പിന്നീട് വന്ന തട്ടത്തിന്‍ മറയത്ത് മുതല്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ജ്യൂണ്‍ വരെ നിരവധി സിനിമകളില്‍ അഭിനയിച്ചു.ഹിന്ദി ചിത്രം ക്വീനിന്റെ മലയാളം പതിപ്പായ സംസം ആണ് പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. നടി ഗൗതമി നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന വൃത്തം എന്ന ചിത്രത്തിലും നായകന്‍ സണ്ണി വെയ്‌നാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ പൂഴ്ത്തി സർക്കാർ; വിചാരണാനുമതി നൽകാതെ കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ

SCROLL FOR NEXT