Entertainment

'നിര്‍മാതാവാണെന്ന് പലപ്പോഴും മറക്കും, അതുകൊണ്ട് ഞങ്ങള്‍ക്ക് നല്ല ഭക്ഷണം കിട്ടി'; നസ്രിയ ഏറ്റവും അടുത്ത സുഹൃത്തിനെപ്പോലെയെന്ന് ഐശ്വര്യ ലക്ഷ്മി 

ഓംശാന്തി ഓശാനയിലൊക്കെ കണ്ട അതേ സ്വഭാവമാണ് നസ്രയയ്‌ക്കെന്ന് ഐശ്വര്യ

Author : സമകാലിക മലയാളം ഡെസ്ക്

ഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അമല്‍ നീരദ് ചിത്രം വരത്തനിലൂടെ നിര്‍മാണ രംഗത്തേക്കെത്തിയിരിക്കുകയാണ് നസ്രിയ നസീം. നിര്‍മാതാവായി ലൊക്കേഷനിലെത്തിയ നസ്രിയയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ചിത്രത്തിലെ നായിക ഐശ്വര്യ ലക്ഷ്മി. നിര്‍മാതാവാണെന്ന കാര്യം നസ്രിയ പലപ്പോഴും മറന്നുപോകുമെന്നും ഭയങ്കര ജോളിയാണ് നസ്രിയയെന്നുമാണ് ഐശ്വര്യയുടെ വാക്കുകള്‍.

'നിര്‍മാതാവാണെന്ന് നസ്രിയ പലപ്പോഴും മറന്നു പോകുമായിരുന്നു. ഞങ്ങള്‍ ഷൂട്ടൊക്കെ കഴിഞ്ഞ് തളര്‍ന്നിരിക്കുമ്പോള്‍ പുള്ളി പാലായില്‍ പോയി ഭക്ഷണമൊക്കെ വാങ്ങി വരും. അത് പോലെ തന്നെ ഉമ്മേം ഉപ്പേം ഒക്കെ വരുമ്പാളും നല്ല ഭക്ഷണം കൊണ്ടുത്തരാറുണ്ട്. നിര്‍മ്മാതാവാണ് രാത്രി കണക്കൊക്കെ നോക്കണം ഇങ്ങനെ തോന്നുന്നതൊക്കെ വാങ്ങിക്കൊടുക്കാന്‍ പാടില്ലെന്നൊക്കെ ഇടയ്ക്ക് അമല്‍ നീരദ് സാര്‍ ഓര്‍മിപ്പിക്കും', ഐശ്വര്യ പറയുന്നു. 

നസ്രിയ തന്റെ അടുത്ത സുഹൃത്തിനെ പോലെയായിരുന്നെന്നും പുള്ളിക്കാരിയുടെ അടുത്തിരിക്കാന്‍ ഭയങ്കര പോസിറ്റിവിറ്റി ആണെന്നുമാണ് ഐശ്വര്യയുടെ വാക്കുകള്‍. ഓംശാന്തി ഓശാനയിലൊക്കെ കണ്ട അതേ സ്വഭാവമാണ് നസ്രയയ്‌ക്കെന്നും ഐശ്വര്യ പറയുന്നു. പല കാരണങ്ങള്‍ക്കൊണ്ട് ഷൂട്ടൊക്കെ നീണ്ടപ്പോള്‍ നസ്രിയ ഉള്ളതുകൊണ്ട് അത് സ്മൂത്ത് ആയി പോയി. പുള്ളിക്കാരി ഇങ്ങനെ തമാശയൊക്കെ പറഞ്ഞ് കൂളാക്കും, ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു