Entertainment

'നിലവാരമുള്ള പാട്ടുണ്ടാക്കാൻ കഴിവില്ല, അതുകൊണ്ടാണ് അവർക്ക് ഇതെല്ലാം സംഭവിക്കുന്നത്'; വിമർശിച്ച് ഇളയരാജ (വിഡിയോ) 

ദളപതി എന്ന ചിത്രത്തിലെ ​ഗാനം ഉപയോ​ഗിച്ചതിന് 96നെതിരെ വിമർശനം ഉന്നയിച്ചിരിക്കുകയാണ് ഇളയരാജ

Author : സമകാലിക മലയാളം ഡെസ്ക്

ടുത്ത കാലത്ത് പ്രേക്ഷകർ ഏറ്റവുമധികം നെഞ്ചേറ്റിയ ചിത്രങ്ങളിൽ ഒന്നാണ് 96. സിനിമയ്ക്കൊപ്പം തന്നെ ശ്രദ്ധനേടിയവയായിരുന്നു അതിലെ പാട്ടുകളും. എന്നാൽ 1991ൽ പുറത്തിറങ്ങിയ 'ദളപതി' എന്ന ചിത്രത്തിലെ ​ഗാനം ഉപയോ​ഗിച്ചതിന് 96നെതിരെ വിമർശനം ഉന്നയിച്ചിരിക്കുകയാണ് ഇളയരാജ. 

ദളപതിയിലെ 'യമുനൈ ആട്രിലെ' എന്ന ​ഗാനമാണ് 96ലൂടെ വീണ്ടും പ്രേക്ഷകരിലേക്കെത്തിയത്. എന്നാൽ അത് ഭയങ്കര തെറ്റാണെന്നാണ് ഇളയരാജയുടെ വാക്കുകൾ. "ഏതൊ ഒരു കാലത്ത് നടക്കുന്ന കാര്യങ്ങള്‍ കാണിക്കാന്‍ ആ കാലത്ത് ഇറങ്ങിയ പാട്ടുകള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. അന്നത്തെ പാട്ടുകളുടെ നിലവാരത്തിലുള്ള നല്ല പാട്ടുകളുണ്ടാക്കാനുള്ള കഴിവില്ലാത്തത് കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്", അദ്ദേഹം പറഞ്ഞു. സിനിമ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നുപറച്ചിൽ. 

1973ല്‍ പുറത്തിറങ്ങിയ 'യാദോം കീ ബാരാത്' എന്ന ചിത്രത്തിന്റെ സം​ഗീതത്തെ ചൂണ്ടിക്കാട്ടി ഇളയരാജ ഇക്കാര്യം കൂടുതൽ വിശദമാക്കി. ഇരുപതു വര്‍ഷം മുമ്പത്തെ ഒരു ഗാനത്തിന്റെ ആവശ്യമുണ്ടായപ്പോൾ അന്ന് പുതിയ പാട്ട് സൃഷ്ടിക്കുകയാണ് ചെയ്തത് എന്ന് അദ്ദേഹം പറഞ്ഞു. "ഇരുപതു വര്‍ഷം മുമ്പുള്ള ഏതെങ്കിലും കമ്പോസറുടെ പാട്ട് അന്ന് ഉപയോ​ഗിക്കാമായിരുന്നു. പക്ഷെ പുതിയൊരു പാട്ട് ചിട്ടപ്പെടുത്തുകയാണ് ചെയ്തത്", അദ്ദേഹം ചൂണ്ടിക്കാട്ടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT