Entertainment

പൃഥ്വിരാജിന്റെ ആത്മസമര്‍പ്പണം അത്ഭുതപ്പെടുത്തിക്കളഞ്ഞു; പുതുമുഖങ്ങള്‍ കണ്ടുപഠിക്കേണ്ടതാണ്

ഇപ്പോള്‍ പൃഥ്വിരാജ് നായകനാകുന്ന നയന്‍ എന്ന ചിത്രമാണ് ടോണിയുടേതായി പുറത്തിറങ്ങാനൊരുങ്ങുന്നത്. 

സമകാലിക മലയാളം ഡെസ്ക്

മോഡലിങ് രംഗത്തുനിന്ന് സിനിമയിലെത്തിയ നടനാണ് ടോണി ലൂക്ക്. ഒരു ബോളിവുഡ് നടന്റെ ലുക്കുള്ള ഈ നടന്‍ സിനിമയിലേക്ക് പ്രവേശിപ്പിച്ചപ്പോള്‍ തന്നെ ധാരാളം അവസരങ്ങള്‍ ലഭിച്ചു. ഊഴം, നാം, സഖാവ്, ആദി എന്നീ സിനിമകളിലൂടെയാണ് ടോണി ശ്രദ്ധേയനായത്. ഇപ്പോള്‍ പൃഥ്വിരാജ് നായകനാകുന്ന നയന്‍ എന്ന ചിത്രമാണ് ടോണിയുടേതായി പുറത്തിറങ്ങാനൊരുങ്ങുന്നത്. 

ചിത്രത്തില്‍ സന്ദീപ് രാമമൂര്‍ത്തി എന്ന പ്രധാന കഥാപാത്രമായാണ് ഈ യുവതാരം എത്തുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആല്‍ബര്‍ട്ട് എന്ന കഥാപാത്രത്തിന്റെ സഹായിയായാണ് സന്ദീപ് രാമമൂര്‍ത്തി എന്ന ശാസ്ത്രജ്ഞന്‍ ചിത്രത്തിലെത്തുന്നത്. പ്രകാശ് രാജ്, മംമ്താ മോഹന്‍ദാസ്, വാമിഖ ഗബ്ബി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

നയനിലെ സന്ദീപ് രാമമൂര്‍ത്തി എന്ന കഥാപാത്രത്തിനുവേണ്ടി നിരവധി രൂപമാറ്റങ്ങള്‍ വരുത്തേണ്ടി വന്നു ടോണിക്ക്. അമേരിക്കയില്‍ വരുന്ന ശാസ്ത്രജ്ഞനായി ശരീരഭാരം കൂട്ടി. ശാസ്ത്രജ്ഞന്റെ മാനറിസങ്ങള്‍ പഠിക്കാനായി നിരവധി പേരെ നിരീക്ഷിച്ചു. സന്ദീപെന്ന കഥാപാത്രം ഹാസ്യത്തിന്റെ മേമ്പൊടികൂടിയുള്ളതാണ്. സിനിമ മുന്നോട്ടുപോകുമ്പോള്‍ തന്റെ ശരീരത്തിലും മാറ്റങ്ങളുണ്ടായി. അത് സിനിമയില്‍ കാണാമെന്ന ടോണി പറയുന്നു. 

ബെംഗളൂരുവില്‍ എന്‍ജിനീയറിങ്ങിന് പഠിക്കുന്ന സമയത്തായിരുന്നു ടോണിയുടെ മോഡലിങ്ങിലേക്കുള്ള രംഗപ്രവേശം.  അത് കഴിഞ്ഞ് ലണ്ടനില്‍ എംബിഎയ്ക്ക് പഠിക്കുമ്പോള്‍ ഇറ്റലിയിലേക്ക് പോയി. പിന്നീട് 14 രാജ്യങ്ങളിലായി മോഡലിങ്ങും ഷോകളും. നാട്ടില്‍ വന്ന ഇടവേളയില്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഒരു ഷോര്‍ട്ട്ഫിലിമില്‍ അഭിനയിക്കുന്നത്. പിന്നീട് ജീത്തു ജോസഫിന്റെ ഊഴത്തില്‍ വില്ലന്‍കഥാപാത്രത്തെ അവതരിപ്പിച്ചു. ആദിയില്‍ എബിന്‍ എന്ന കഥാപാത്രം.   

മണാലിയില്‍നിന്നുള്ള നയന്റെ ലൊക്കേഷന്‍ അനുഭവങ്ങള്‍  മറക്കാന്‍പറ്റാത്തതാണെന്ന് ടോണി പറയുന്നു. പൃഥ്വിരാജ് തന്നെ ഞെട്ടിച്ച് കളഞ്ഞു എന്ന് തന്നെയാണ് താരം പറയുന്നത്. 'പൃഥ്വിരാജിന്റെ കഥാപാത്രത്തിനായുള്ള ആത്മസമര്‍പ്പണം അദ്ഭുതപ്പെടുത്തിക്കളഞ്ഞു. എത്ര ടേക്കായാലും ഒരു മടിയുമില്ലാതെ പൃഥ്വിരാജ് ചെയ്യുന്നത് പുതുമുഖതാരങ്ങള്‍ കണ്ടുപഠിക്കേണ്ടതാണ്'- ടോണി പറയുന്നു. 

ഇപ്പോള്‍ ഒരു ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ടോണി. ടോണി നായകനാകുന്ന ബഹുഭാഷാ വെബ്‌സീരീസിന്റെ ചര്‍ച്ചകളും പുരോഗമിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT