Entertainment

പ്രതിഫലം 100 കോടിക്കും മുകളില്‍; ധനുഷ് -സാറാ ചിത്രത്തില്‍  അക്ഷയ് കുമാറിന് ഭീമന്‍ തുക 

കരാര്‍ ഒപ്പിട്ടിരിക്കുന്ന ആനന്ദ് എല്‍ റായ് ചിത്രത്തിന് ഭീമമായ തുകയാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍മാരുടെ ഫോബ്‌സ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള താരമാണ് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. ലിസ്റ്റില്‍ ഒന്നാമതെത്താനുള്ള തയ്യാറെടുപ്പിലാണ് താരമെന്നാണ് അക്ഷയുടെ പ്രതിഫലത്തെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഈ വര്‍ഷം കരാര്‍ ഒപ്പിട്ടിരിക്കുന്ന ആനന്ദ് എല്‍ റായ് ചിത്രത്തിന് ഭീമമായ തുകയാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്.

തമിഴ് നടന്‍ ധനുഷും സാറാ അലി ഖാനും അഭിനയിക്കുന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് അക്ഷയ് വന്‍ തുക ആവശ്യപ്പെട്ടിരിക്കുന്നത്. നൂറ് കോടിക്ക് മുകളിലാണ് അക്ഷയ് ആവശ്യപ്പെട്ട പ്രതിഫല തുക എന്നാണ് ബോളിവുഡ് റിപ്പോര്‍ട്ടുകള്‍. ആളുകളെ സിനിമയിലേക്ക് ആകര്‍ഷിക്കാന്‍ താരത്തിന് കഴിയുന്നുണ്ടെന്നതും ഡിജിറ്റല്‍, സാറ്റിലൈറ്റ് മേഖലകളില്‍ അക്ഷയ്ക്കുള്ള ആധിപത്യവും പ്രതിഫല തുകയില്‍ നിഴലിക്കുന്നുണ്ട്. 

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്ത അക്ഷയ് ചിത്രം ഗുഡ് ന്യൂസ് ബോക്‌സ് ഓഫീസില്‍ 200 കോടി കടന്നിരുന്നു. അതിന് മുമ്പിറങ്ങിയ ഹൗസ്ഫുള്‍ 4, മിഷന്‍ മംഗല്‍ എന്നീ ചിത്രങ്ങളും വന്‍ വിജയമാണ് നേടിയത്. തുടരെ വിജയചിത്രങ്ങള്‍ നല്‍കുന്നത് അക്ഷയയുടെ മാര്‍ക്കറ്റ് ഉയര്‍ത്തിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ