Entertainment

പ്രമുഖ തെന്നിന്ത്യന്‍ നടി ഗീതാഞ്ജലി രാമകൃഷ്ണ അന്തരിച്ചു 

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന താരം സ്വഭാവനടിയായിട്ടാണ് പിന്നീട് തിരികെ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സിനിമകളിലെ നിറസാന്നിധ്യമായിരുന്ന നടി ഗീതാഞ്ജലി രാമകൃഷ്ണ അന്തരിച്ചു. 72 വയസായിരുന്നു. ഇന്ന് പുലര്‍ച്ചേ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. 

1961ല്‍ നന്ദമുറി തരക രാമറാവു സംവിധാനം ചെയ്ത തെലുങ്ക് ചിത്രം സീതാരാമ കല്യാണമാണ് ആദ്യചിത്രം. അതിന് ശേഷം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി അഞ്ഞൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഡോ. ചക്രവര്‍ത്തി, ലത മനസുലു, ബൊബ്ബിലി യുദ്ധം, ദേവത, ഗൂഢാചാരി 116 തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. കാട്ടുമാളിക (1966), സ്വപ്‌നങ്ങള്‍ (1970), മധുവിധു (1970) തുടങ്ങിയവയാണ് അഭിനയിച്ച മലയാള സിനിമകള്‍.

അന്തരിച്ച പ്രമുഖ തെലുങ്ക് നടന്‍ രാമകൃഷ്ണയാണ് ഭര്‍ത്താവ്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന താരം സ്വഭാവനടിയായിട്ടാണ് പിന്നീട് തിരികെ എത്തിയത്. തമന്ന നായികയായ 'ദാറ്റ് ഈസ് മഹാലക്ഷ്മി'യാണ് അവസാന ചിത്രം. 2009ലെ ആന്ധ്ര പ്രദേശ് തെരഞ്ഞെടുപ്പില്‍ ഗീതാഞ്ജലി തെലുങ്ക് ദേശം പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. മകന്‍ ആദിത്യ ശ്രീനിവാസ് 2008 ല്‍ നായകനായി അരങ്ങേറ്റം കുറിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ