Entertainment

ഫോറസ്റ്റ് ഗംപിന്റെ റീമേക്കുമായി അമീര്‍ ഖാന്‍; ക്ലാസിക് കഥാപാത്രമാകാന്‍ മേക്കോവറിനൊരുങ്ങി താരം

സിനിമയ്ക്ക് വേണ്ടി ആറുമാസം കൊണ്ട് 20 കിലോ കുറയ്ക്കാനൊരുങ്ങുകയാണ് താരം

സമകാലിക മലയാളം ഡെസ്ക്

2018 അമീര്‍ ഖാന് അത്ര സുഖകരമായിരുന്നില്ല. ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ബോക്‌സ്ഓഫീസില്‍ വന്‍ പരാചയമായിരുന്നു. തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷമുണ്ടായ പരാജയം അമീറിനെ ചെറുതായൊന്ന് ഉലച്ചെങ്കിലും അടുത്ത സൂപ്പര്‍ഹിറ്റ് സമ്മാനിക്കാനുള്ള തയാറെടുപ്പിലാണ് താരമിപ്പോള്‍. ബര്‍ത്ത്‌ഡേ ആഘോഷങ്ങള്‍ക്കിടെയാണ് തന്റെ പുതിയ ചിത്രത്തെക്കുറിച്ച് അമീര്‍ പറഞ്ഞത്. ലോക ക്ലാസിക് ചലച്ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി പതിപ്പാണ് അമീറിന്റെ പുതിയ ചിത്രം. ലാല്‍ സിങ് ഛദ്ദ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 

സിനിമയ്ക്ക് വേണ്ടി ആറുമാസം കൊണ്ട് 20 കിലോ കുറയ്ക്കാനൊരുങ്ങുകയാണ് താരം. ഓഗസ്‌റ്റോടെ സിനിമയുടെ ചിത്രീകരണം തുടങ്ങും. അമീറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ സംവിധായകന്‍ ലാല്‍ സിങ് ഛദ്ദയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വയാകോം മോഷന്‍ പ്രൊഡക്ഷനും അമീര്‍ഖാനും ചേര്‍ന്നാണ് നിര്‍മാണം. ചിത്രത്തിന്റെ വിതരണാവകാശം ഹോളിവുഡ് കമ്പനിയായ പാരമൗണ്ടില്‍ നിന്ന് നേടിയതായി അമീര്‍ അറിയിച്ചു. 

1994 ലാണ് ഫോറസ്റ്റ് ഗംപ് റിലീസ് ചെയ്യുന്നത്. വിന്‍സ്റ്റണ്‍ ഗ്രൂമിന്റെ നോവലാണ് സിനിമയാക്കിയത്. ടോം ഹാന്‍സാണ് ഫോറസ്റ്റ് ഗംപായി എത്തിയത്. താരത്തിന്റെ മികച്ച പ്രകടനം എടുത്തുപറയേണ്ടതാണ്. എറിക് റോത്ത് തിരക്കഥയെഴുതിയ ചിത്രം റോബര്‍ട്ട് സെമിക്കിസാണ് സംവിധാനം ചെയ്തത്. ആറ് ഓസ്‌കാര്‍ പുരസ്‌കാരമാണ് ചിത്രം നേടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

SCROLL FOR NEXT