Entertainment

'ഫോൺ നമ്പർ അല്ല, ഫോൺ തന്നെ തരാം'; പൊട്ടിച്ചിരിപ്പിച്ച് മഞ്ജുവും പാർഥിപനും (വിഡിയോ) 

ഒരു നല്ല ആസ്വാദകയ്‌ക്കേ നല്ലൊരു അഭിനേത്രിയാകാൻ കഴിയൂ എന്നാണ് മഞ്ജുവിനെക്കുറിച്ചുള്ള പാർത്ഥിപന്റെ വാക്കുകൾ

സമകാലിക മലയാളം ഡെസ്ക്

മിഴകത്തെ അവാർഡ് ചടങ്ങിൽ എത്തിയ നടി മഞ്ജു വാര്യർക്കൊപ്പം നർമ്മനിമിഷം പങ്കിട്ട് പ്രമുഖ തമിഴ് നടനും സംവിധായകനുമായ പാർഥിപൻ. പരിപാടിയുടെ അവതാരകനായിരുന്ന പാർഥിപൻ താൻ മഞ്ജുവിന്റെ ആരാധകനാണെന്ന് സ്റ്റേജിൽ തുറന്നുപറഞ്ഞു. ഒരു നല്ല ആസ്വാദകയ്‌ക്കേ നല്ലൊരു അഭിനേത്രിയാകാൻ കഴിയൂ എന്നാണ് മഞ്ജുവിനെക്കുറിച്ചുള്ള പാർത്ഥിപന്റെ വാക്കുകൾ. 

പാർഥിപൻ സംവിധാനം ചെയ്ത 'കഥൈ, തിരക്കഥെയ്‌, വാസനം, ഇയക്കം' എന്ന ചിത്രം കണ്ട് മഞ്ജു വാര്യർ ഒരു രാത്രി അദ്ദേഹത്തെ ഫോൺ വിളിച്ച് അഭിനന്ദനമറിയിച്ച കാര്യം അദ്ദേഹം സ്റ്റേജിൽ പങ്കുവച്ചു. പക്ഷേ തന്റെ മറ്റൊരു ചിത്രമായ 'ഒത്ത സെരുപ്പ്‌ സൈസ് 7' കണ്ടിരുന്നെങ്കിൽ മഞ്ജു വീണ്ടും അഭിനന്ദിക്കാൻ വിളിച്ചേനെ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതു പറഞ്ഞ് തീരുന്നതിന് മുമ്പ് സിനിമ താൻ കണ്ടിരുന്നെന്നും പാർഥിപന്റെ ഫോൺ നമ്പർ നഷ്ടപ്പെട്ടതിനാലാണ് വിളിക്കാൻ കഴിയാതിരുന്നത് എന്നുമായിരുന്നു മഞ്ജുവിന്റെ മറുപടി. ഇതുകേട്ടതും "ഫോൺ നമ്പർ അല്ല, ഫോൺ തന്നെ തരാ"മെന്നായി പാർഥിപൻ. ഇരുവരുടെയും സംഭാഷണം കേട്ട് വേദിയിലിരുന്ന ധനുഷ് അടക്കമുള്ളവർ പൊട്ടിച്ചിരിക്കുകയായിരുന്നു. 

മലയാളത്തിൽ ലൂസിഫർ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനും തമിഴിൽ ആദ്യമായി അഭിനയിച്ച അസുരനിലെ അഭിനയത്തിന് പ്രത്യേക പരാമർശവുമടക്കം രണ്ട് അവാർഡുകളാണ് മഞ്ജു നേടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യക്കെതിരെ കളിക്കും! വാശി 'വിഴുങ്ങി' പാകിസ്ഥാന്‍?

എന്‍ഗിഡി പന്തെറിഞ്ഞ് നയിച്ചു; അനായാസം കാനഡയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക

രോഹിതിനേയും കോഹ്‌ലിയേയും തരംതാഴ്ത്തി; 'ഗ്രേഡ് എ'യില്‍ 3 പേര്‍ മാത്രം, ഇനി 'എ പ്ലസ്' കാറ്റഗറി ഇല്ല

അന്താരാഷ്ട്ര ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് പുതുവേദി; കിന്‍ഫ്രാ പാര്‍ക്കില്‍ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

ജെഇഇ വേണ്ട, വീട്ടിലിരുന്ന് പഠിച്ച് എയറോനോട്ടിക്സ് ആൻഡ് സ്പേസ് ടെക്നോളജിയിൽ ബിരുദം നേടാം; ഓൺലൈൻ ബിഎസ് കോഴ്സുമായി മദ്രാസ് ഐഐടി

SCROLL FOR NEXT