Entertainment

ബലാത്സംഗ പരാതിക്ക് ആയുസ് ദിവസങ്ങള്‍ മാത്രം! ഭർത്താവുമായി വീണ്ടും ഒന്നിച്ച് പൂനം പാണ്ഡെ

ഗോവയില്‍വച്ച് തന്റെ കഴുത്തു ഞെരിച്ചെന്നും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നുമാണ് പൊലിസീന് നല്‍കിയ പരാതിയില്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ണിമൂണ്‍ ആഘോഷത്തിനിടെ ഭര്‍ത്താവ് ബലാത്സംഗത്തിന് ഇരയാക്കിയെന്ന നടി പൂനം പാണ്ഡെയുടെ പരാതി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നടിയുടെ പരാതിയില്‍ ഭര്‍ത്താവ് സാം ബോബെയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അതിന് പിന്നാലെ ഭര്‍ത്താവുമായി വീണ്ടും ഒന്നിച്ചിരിക്കുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയോടാണ് പ്രശ്‌നം പരിഹരിച്ച് ഒന്നിച്ച കാര്യം താരം അറിയിച്ചത്. 

ഗോവയില്‍വച്ച് തന്റെ കഴുത്തു ഞെരിച്ചെന്നും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നുമാണ് പൊലിസീന് നല്‍കിയ പരാതിയില്‍ പറയുന്നത്.  അതിന് തൊട്ടുപിന്നാലെ സാം അറസ്റ്റിലായി. തുടര്‍ന്ന് ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ ശനിയാഴ്ച രാത്രിയോടെ പൂനവും ഒന്നിച്ചുള്ള വിവാഹചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയായിരുന്നു. 

പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. ഒരുവിധം എല്ലാം പരിഹരിച്ചുകഴിഞ്ഞു. ഞങ്ങള്‍ വീണ്ടും ഒന്നിച്ചു. നിങ്ങള്‍ക്ക് ഒരു കാര്യം അറിയാമോ? ഞങ്ങള്‍ രണ്ടുപേരും പരസ്പരം വളരെ അധികം സ്‌നേഹിക്കുന്നുണ്ട്. ഭ്രാന്തമായി ഞങ്ങള്‍ പ്രണയിക്കുന്നു. ഏത് വിവാഹത്തിലാണ് ഉയര്‍ച്ചകളും താഴ്ചകളുമില്ലാത്തത്. താരത്തിന്റെ പബ്ലിസിറ്റി സ്റ്റണ്ടാണ് ഇതെല്ലാം എന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. രൂക്ഷവിമര്‍ശനമാണ് പൂനത്തിനും സാമിനും എതിരെ ഉയരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

SCROLL FOR NEXT