Entertainment

ബലൂണുമായി ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ മകള്‍; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ജ്യോതിഷ് താബോര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ധര്‍മജന്‍ ബോള്‍ഗാട്ടിയാണ്

Author : സമകാലിക മലയാളം ഡെസ്ക്

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ മകള്‍ വേദ പ്രധാന വേഷത്തില്‍ എത്തിയ ഹ്രസ്വ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബലൂണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുട്ടികളുടെ നന്മയെക്കുറിച്ച് പറയുന്നത്. ജ്യോതിഷ് താബോര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ധര്‍മജന്‍ ബോള്‍ഗാട്ടിയാണ്. 

ചെറിയ രണ്ട് പെണ്‍കുട്ടികളാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. നാല് മിനിറ്റ് ധാര്‍ഘ്യമുള്ള ചിത്രം വളരെ ലളിതമായാണ് സമൂഹത്തെ വരച്ചു വെച്ചിരിക്കുന്നത്. മുതിര്‍ന്നവരേക്കാള്‍ കാര്യപ്രാപ്തിയോടെ ചിന്തിക്കാന്‍ ചിലപ്പോള്‍ കുട്ടികള്‍ക്ക് കഴിയും എന്ന് കാണിച്ചു തരികയാണ് ചിത്രം. വേദ ധര്‍മജനൊപ്പം നിരഞ്ജന ജിനേഷ്, പ്രിയ ജിനേഷ്, നോബിള്‍ ജോസ് എന്നിവരും ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ