Entertainment

ബിക്കിനിയിൽ മണ്ണിൽ കുളിച്ച് നർ​ഗീസ്; താരത്തിന്റെ ഹെൽത്തി ടിപ്സിന് കയ്യടിച്ച് ആരാധകർ

 ശാരീരിക ആരോ​ഗ്യം വർധിപ്പിക്കാൻ മഡ്   ബാത്ത് സഹായകമാകുമെന്നാണ് താരം പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് ചിത്രം റോക്ക്സ്റ്റാറിലൂടെ ആരാധക ശ്രദ്ധ നേടിയ താരമാണ് നർ​ഗീസ് ഫക്രി. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഹിറ്റാകുന്നത് താരം പങ്കുവെച്ച ഹെൽത്തി ടിപ്പാണ്. ബിക്കിനിയിൽ ശരീരം മുഴുവൻ മണ്ണു തേച്ചു നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. എന്നാൽ അതിനൊപ്പം മഡ് ബാത്തിന്റെ ​ഗുണങ്ങളും താരം പങ്കുവെക്കുന്നുണ്ട്.  ശാരീരിക ആരോ​ഗ്യം വർധിപ്പിക്കാൻ മഡ്   ബാത്ത് സഹായകമാകുമെന്നാണ് താരം പറയുന്നത്. 

മണ്ണു തേച്ച് വെയിൽ കൊള്ളുന്നതാണ് ചിത്രത്തിലുള്ളത്. ഇടവേളകളില്‍ ജീവിതത്തെ വിഷവിമുക്തമാക്കേണ്ടത് അത്യാവശ്യമാണെന്നും മഡ് ബാത്തിലൂടെ ജീവിതത്തെ പുതുമയിലേക്ക് കൊണ്ടുവരാനാകുമെന്നുമാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം കുറിക്കുന്നത്. റെഡ് ക്ലേ മഡ് ബാത്താണ് താരം നടത്തിയത്. ചർമ്മം കൂടുതൽ മനോഹരമാക്കാനും രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നും താരം പറയുന്നു. അമ്മയ്ക്കും സുഹൃത്തിനുമൊപ്പമാണ് താരം സമ്മർ ആഘോഷമാക്കുന്നത്. 

എന്തായാലും താരത്തിന്റെ മഡ് ബാത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാനസിക ഉന്മേഷത്തിനായി എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യവും അതിനൊപ്പം ഉയർന്നു. കൃത്യമായ ഡയറ്റും മെഡിറ്റേഷനും ഇതിന് സഹായിക്കും എന്നായിരുന്നു താരത്തിന്റെ മറുപടി. കൂടാതെ ശരീരഭാരം കൂടിയതിനേക്കുറിച്ചും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോൾ താൻ 28 പൗണ്ട് കുറച്ചെന്നും ഇനിയും 20 കൂടി കുറയ്ക്കാനുണ്ടെന്നുമാണ് നർ​ഗിസ് മറുപടിയായി കുറിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

SCROLL FOR NEXT