Entertainment

ബിഗ് ബോസ് സീസണ്‍ 2, രഹ്ന ഫാത്തിമ, ഹനാന്‍, സനുഷ, ആര്യ, ഇവര്‍ക്കൊപ്പം ഞാനും; സത്യം വെളിപ്പെടുത്തി മാല പാര്‍വതി 

ടിയും സാമൂഹ്യപ്രവര്‍ത്തകയുമായ മാല പാര്‍വതി രണ്ടാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

നടന്‍ മോഹന്‍ലാല്‍ അവതാരകനായെത്തിയ റിയാലിറ്റി ഷോ ബിഗ് ബാസിന്റെ രണ്ടാം ഭാഗം ഉടന്‍ ആരംഭിക്കുമെന്നറിയിച്ചുകൊണ്ട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. രണ്ടാം സീസണായുള്ള ഒരുക്കങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ തുടങ്ങിയെന്നും ഇതിനായി പല പ്രമുഖരെയും സമീപിച്ചെന്നുമാണ് ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തുമെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത  റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ആക്ടിവിസ്റ്റ് രഹനാ ഫാത്തിമ, പഠനവും മത്സ്യവില്‍പനയും ഒന്നിച്ചുനടത്തി സമൂഹമാധ്യമങ്ങളില്‍ താരമായ ഹനാന്‍, നടിയും അവതാരകയുമായ ആര്യ, നടി സനുഷ എന്നിവര്‍ പുതിയ സീസണില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ മാല പാര്‍വതി രണ്ടാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഈ വിഷയത്തില്‍ വാസ്തവം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മാല.

തനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നും ഇത്തരത്തിലൊരു വാര്‍ത്തപോലും താന്‍ കണ്ടില്ലെന്നും പലരും വിളിച്ച് ചോദിച്ചപ്പോഴാണ് ഈ ഇത് അറിഞ്ഞതെന്നും മാല തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചാല്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് താരം മറുപടി നല്‍കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

ലെവല്‍ 2 അഡാസ്, പുതിയ എന്‍ജിന്‍; മാരുതി ഫ്രോങ്ക്‌സിന്റെ ഫെയ്‌സ് ലിഫ്റ്റ് വരുന്നു, അറിയാം ഫീച്ചറുകള്‍

'ഓമിയെ കാണാന്‍ പറയത്തക്ക ഭംഗിയൊന്നും ഇല്ല'; കുഞ്ഞിനെ അവഹേളിച്ച് കമന്റ്; മറുപടിയുമായി ദിയ കൃഷ്ണ

'അക്ക', 'ബത്ത', 'സി​ഗ്മ'... കൊതി തീരും വരെ സിനിമ കാണാം; ഈ ആഴ്ചയിലെ ഒടിടി റിലീസുകളിതാ

കിറ്റ്സിൽ ടൂറിസ്റ്റ് ഗൈഡ് പരിശീലനം: 168 ഒഴിവുകൾ; എസ്.എസ്.എൽ.സി, ബിരുദധാരികൾക്ക് അവസരം