Entertainment

മഹാനടിയുടെ പ്രമോഷന്‍ സമയത്ത് ദുല്‍ഖര്‍ ആരാധകര്‍ ഭീഷണിപ്പെടുത്തി; തുറന്നുപറഞ്ഞ് സംവിധായകന്‍ നാഗ് അശ്വിന്‍ 

അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ദുൽഖർ ആരാധകരുടെ പ്രതികരണം നാ​ഗ് വെളിപ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് സിനിമാതാരം സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മഹാനടിയിൽ  ജെമിനി ഗണേശനെ അവതരിപ്പിച്ച ദുല്‍ഖറിനെ  പ്രമോ വീഡിയോയിലും പോസ്റ്ററുകളിലും കാണാതിരുന്നത് താരത്തിന്റെ ആരാധകരെ നിരാശരാക്കിയിരുന്നു. ആരാധകരുടെ നിരാശ ഭീഷണികളിലേക്കുവരെ എത്തിയിരുന്നെന്ന് സംവിധായകന്‍ നാഗ് അശ്വിന്‍ വെളിപ്പെടുത്തി.  അവര്‍ ഏറെ കാത്തിരുന്ന ചിത്രമായതിനാൽ തന്നെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും പ്രമോയിലും ദുല്‍ഖറെ കാണാതിരുന്നതോടെ അവരുടെ ക്ഷമ നശിച്ചു.   ദുര്‍ഖര്‍ എവിടെയെന്ന് ചോദിച്ച് പി ആര്‍ ടീമിലുള്ളവരെ ആരാധകര്‍ ഭാഷണിപ്പെടുത്തുന്ന ഘട്ടംവരെ എത്തിയെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ദുൽഖർ ആരാധകരുടെ പ്രതികരണം നാ​ഗ് വെളിപ്പെടുത്തിയത്. 

ഇതാന്നും കാര്യമാക്കേണ്ടെന്നും സമര്‍ദ്ദത്തില്‍പ്പെടാതെ സിനിമയ്ക്ക് ആവശ്യമായത് മാത്രം ചെയ്യാനുമായിരുന്നു അപ്പോൾ ദുൽഖറിന്റെ പ്രതികരണമെന്നും മഹാനടിയുടെ അണിയറപ്രവർത്തകർ പറഞ്ഞു. നായികാപ്രാധാന്യമുള്ള ചിത്രമായതിനാൽ മഹാനടിയിൽ ​‌ദുൽഖർ അഭിനയിക്കുമോ എന്നുതന്നെ തങ്ങൾ സംശയിച്ചിരുന്നെന്നും എന്നാല്‍ കഥ കേട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് ഇഷ്ടപ്പെടുകയായിരുന്നെന്നും നാ​ഗ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT