Entertainment

മീന്‍ വാങ്ങിയാല്‍ സിനിമ ടിക്കറ്റ് ഫ്രീ;  സിനിമയ്ക്കിടെ മീന്‍ കച്ചവടം നടത്തുന്ന ധര്‍മജനെ ട്രോളി ആരാധകര്‍

അടുത്തിടെ പുറത്തിറങ്ങിയ ജയറാം ചിത്രം മൈ ഗ്രേറ്റ് ഫാദറിന്റെ പ്രമോഷന്റെ ഭാഗമായാണ് വമ്പിച്ച ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയില്‍ ശക്തമായ സാന്നിധ്യമാണ് ധര്‍മജന്‍. എന്നാല്‍ എത്ര ഉയരങ്ങളില്‍ എത്തിയാലും ധര്‍മജന്‍ വന്ന വഴി മറന്നിട്ടില്ല. സിനിമയ്ക്ക് പുറത്ത് ഒരു ബിസിനസ് തുടങ്ങണമെന്ന ചിന്ത ധര്‍മജനെ എത്തിച്ചത് ധര്‍മൂ ഫിഷ് ഹബ്ബിലാണ്. ഇപ്പോള്‍ തന്റെ മീന്‍ കടയിലൂടെ സിനിമയുടെ പ്രമോഷന്‍ നടത്തുകയാണ് താരം. അടുത്തിടെ പുറത്തിറങ്ങിയ ജയറാം ചിത്രം മൈ ഗ്രേറ്റ് ഫാദറിന്റെ പ്രമോഷന്റെ ഭാഗമായാണ് വമ്പിച്ച ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. 

ധര്‍മൂ ഫിഷ് ഹബില്‍ നിന്നു മീന്‍ വാങ്ങിയാല്‍ സിനിമ ടിക്കറ്റ് ഫ്രീ കിട്ടുമെന്നാണ് ഓഫര്‍. 500 രൂപയ്‌ക്കോ അതിന് മുകളിലോ മീന്‍ വാങ്ങുന്നവര്‍ക്ക് മാത്രമാണ് അവസരം. 750 രൂപയ്ക്ക് മീന്‍ വാങ്ങിയാല്‍ 2 ടിക്കറ്റ്, 1000 രൂപയ്ക്ക് വാങ്ങിയാല്‍ മൂന്നെണ്ണം അങ്ങനെയാണ് ഓഫര്‍.

എന്നാല്‍ സിനിമയ്ക്കിടെ മീന്‍ കച്ചവടം നടത്തുന്ന ധര്‍മജനെ ട്രോളി നിരവധി പേരാണ് രംഗത്തെത്തിത്തുന്നത്. ടിക്കറ്റുമായി വന്നാല്‍ മീന്‍ സൗജന്യമായി തരുമോ എന്നാണ് ചിലരുടെ ചോദ്യം. ചിലര്‍ പുതിയ ഓഫര്‍ കൊണ്ടുവരാനും ആവശ്യപ്പെടുന്നുണ്ട്. 100 രൂപയുടെ ടിക്കറ്റ് കൊടുക്കുന്നതിന് പകരം സിനിമ കാണാത്തവര്‍ക്ക് 75 രൂപ കുറച്ചു കൊടുത്താല്‍ 25 രൂപ ധര്‍മജന് ലാഭം കിട്ടുമെന്നാണ് ഒരാളുടെ കമന്റ്. 

ഷാനി ഖാദര്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ നിര്‍മിച്ചിരിക്കുന്നത് ഹസീബ് ഹനീഫയാണ്. ഈദ് റിലീസ് ആയാണ് ചിത്രം പുറത്തിറങ്ങിയത്. ബാബുരാജ്, മല്ലിക സുകുമാരന്‍, രമേഷ് പിഷാരടി, ജോണി ആന്റണി, വിജയരാഘവന്‍, എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT