Entertainment

'മോഹന്‍ലാലിനൊപ്പം അഭിനയിക്കണം, ഏറ്റവും വലിയ ആഗ്രഹം ഇതാണ്'; തുറന്നു പറഞ്ഞ് രവി വള്ളത്തോള്‍

മോഹന്‍ലാല്‍ നായകനായി എത്തിയ വിഷ്ണു ലോകത്തില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഒരുമിച്ച് അഭിനയിക്കാന്‍ രവി വള്ളത്തോളിന് സാധിച്ചിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിറഞ്ഞു നില്‍ക്കുന്ന നടനാണ് രവി വള്ളത്തോള്‍. വര്‍ഷങ്ങളായി  സിനിമ രംഗത്തുള്ള അദ്ദേഹം ഇതിനോടകം നിരവധി താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്തെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രവി വള്ളത്തോള്‍. നടന്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കണം എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. മോഹന്‍ലാല്‍ നായകനായി എത്തിയ വിഷ്ണു ലോകത്തില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഒരുമിച്ച് അഭിനയിക്കാന്‍ രവി വള്ളത്തോളിന് സാധിച്ചിട്ടില്ല. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചില്‍. 

എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. മോഹന്‍ലാലിന്റെ കൂടെ ഇതുവരെ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരേ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് പക്ഷേ നേര്‍ക്കു നേരെ നിന്ന് അഭിനയിച്ചിട്ടില്ല. വിഷ്ണുലോകത്തിലൊക്കെ ഉണ്ടങ്കിലും ഞാന്‍ വേറൊരു ക്യാരക്ടര്‍ ആയിരുന്നു. എപ്പോള്‍ ചോദിക്കുമ്പോഴും ലാല്‍ പറയും, 'ചേട്ടാ എനിക്ക് നല്ല ഓര്‍മ്മയുണ്ട്. വരട്ടെ...' അദ്ദേഹം പറഞ്ഞു. 

രവി വള്ളത്തോള്‍ എഴുതിയ കഥ സിനിമ ആയപ്പോഴും മോഹന്‍ലാല്‍ തന്നെയാണ് നായകനായി എത്തിയത്. കാലാപാനിയില്‍ തനിക്ക് നല്ലൊരു വേഷം അഭിനയിക്കുന്നതിനുള്ള അവസരം ലഭിച്ചതാണെങ്കിലും സീരിയലിലെ തിരക്കുകള്‍ കാരണം അന്നതിന് കഴിഞ്ഞില്ലെന്നും രവി വള്ളത്തോള്‍ പറയുന്നു. മോഹന്‍ലാലിനൊപ്പം സിനിമയില്‍ അഭിനയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് രവി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

'ചൂട് കൂടും', ഒമാനിൽ ഉച്ച വിശ്രമ നിയമം ജൂൺ മുതൽ നടപ്പിലാക്കും

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പഞ്ചാബിനെ എറിഞ്ഞൊതുക്കി ഹോള്‍ഡര്‍, ഗുജറാത്തിന് വിജയ ലക്ഷ്യം 164 റൺസ്

SCROLL FOR NEXT