Entertainment

യഥാര്‍ത്ഥ നായകരുള്ളപ്പോള്‍ സ്വയം നായകനായി ചമയരുത്; മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്

സായുധ സേനയില്‍ നമ്മുടെ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. സേനയ്‌ക്കൊപ്പമാണ് അവര്‍ നിലകൊള്ളുന്നത്. നിങ്ങളും നിങ്ങളുടെ സംഘവുമാണ് അവരെ വിശ്വസിക്കാത്തത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി സര്‍ക്കാരിനെ രൂക്ഷമായി ഭവിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ഥ്. ട്വിറ്ററിലൂടെയായിരുന്നു വിമര്‍ശനം.

'സായുധ സേനയില്‍ നമ്മുടെ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. സേനയ്‌ക്കൊപ്പമാണ് അവര്‍ നിലകൊള്ളുന്നത്. നിങ്ങളും നിങ്ങളുടെ സംഘവുമാണ് അവരെ വിശ്വസിക്കാത്തത്. പുല്‍വാമയെ രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കണം. യഥാര്‍ഥ നായകന്‍മാര്‍ ഇവിടെയുള്ളപ്പോള്‍ ഹീറോയായി നടിക്കരുത്. നമ്മുടെ സേനയെ നിങ്ങള്‍ ബഹുമാനിക്കണം. നിങ്ങളൊരു സൈനികനല്ല. അതുകൊണ്ട് തന്നെ അത്തരത്തില്‍ സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത്'-  സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു.

ബാലാക്കോട്ട് വ്യോമാക്രമണത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെയും തെളിവ് ചോദിക്കുന്നവരെയും പ്രതിപക്ഷത്തെയും കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നതിന് പിന്നാലെയാണ് സിദ്ധാര്‍ഥിന്റെ വിമര്‍ശനം. താരത്തിന്റെ വിമര്‍ശനത്തിന് മറുപടിയുമായി പിഎംഒയുടെ ട്വീറ്റും തൊട്ടുപിന്നാലെ എത്തി. ''നമ്മള്‍ സായുധ സേനയെ വിശ്വസിക്കണം, സേനയെ ഓര്‍ത്ത് അഭിമാനിക്കണം. എന്നിട്ടും ചില ആളുകള്‍ എന്തിന് സേനയെ ചോദ്യംചെയ്യുന്നുവെന്ന് എനിക്ക് മനസിലാകുന്നില്ലെന്നായിരുന്നു പിഎംഒയുടെ ട്വീറ്റ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

SCROLL FOR NEXT