അമേലിയ ​ഗോൾഡി, മഡോണ/ ചിത്രം:ഇൻസ്റ്റ​ഗ്രാം 
Entertainment

യുവതിയുടെ ഉടലിൽ സ്വന്തം തല വെട്ടിയൊട്ടിച്ചു! ​ഗായിക മഡോണയുടെ ഫോട്ടോഷോപ്പ് വിശ്വസിക്കാനാകാതെ ആരാധകർ 

ആറ് വർഷം മുമ്പ് ​ഗായിക പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്

സമകാലിക മലയാളം ഡെസ്ക്

ലോകമെമ്പാടും ആരാധകരുള്ള സെലിബ്രിറ്റിയാണ് അമേരിക്കൻ പോപ് ​ഗായിക മഡോണ. ആറ് വർഷം മുമ്പ് ​ഗായിക പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. മഡോണ തന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്തെന്ന് ഒരു സ്ത്രീ സോഷ്യൽ മീഡിയയിൽ ആരോപിച്ചതിന് പിന്നാലെയാണ് ഈ ചിത്രം വീണ്ടും വൈറലായത്. തന്റെ ഉടലിൽ മഡോണ സ്വന്തം തല ചേർത്തുവെച്ചെന്നാണ് അമേലിയ ​ഗോൾഡീ എന്ന പേരിലുള്ള ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് അവകാശപ്പെടുന്നത്. 

ഒറിജിനൽ ഫോട്ടോയോട് ചേർത്ത് മഡോണ പങ്കുവച്ച ചിത്രവും താരതമ്യം ചെയ്താണ് അമേലിയ ആരോപണമുയർത്തിയത്. "ആൽബത്തിന്റെ പ്രമോഷനായി മഡോണ സ്വന്തം ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചപ്പോൾ, പിന്നീട് അത് നിങ്ങളുടെ ചിത്രമാണെന്ന് തിരിച്ചറിഞ്ഞാൽ, ഞാൻ തമാശപറയുകയല്ല", എന്ന് കുറിച്ചാണ് ഇവർ വിഡിയോയിലൂടെ ഇരു ചിത്രങ്ങളും പുറത്തുവിട്ടത്. "എന്റെ ശരീരത്തിലേക്ക് മഡോണ സ്വന്തം തല ഫോട്ടോഷോപ് ചെയ്തെടുത്തപ്പോൾ", രസകരമായ കുറിപ്പികൾക്കൊപ്പമാണ് അമേലിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

മറ്റാരോ ഒപ്പിച്ച തമാശയാണെന്നാണ് താൻ ആദ്യം കരുതിയതെന്ന് യുവതി പറഞ്ഞു. എന്നാൽ മഡോണയുടെ ഒഫീഷ്യൽ പേജിൽ ചിത്രം കണ്ടപ്പോൾ താനും അമ്പരന്നെന്ന് അവർ പറഞ്ഞു. മഡോണയുടെ ടീമുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തനിക്ക് മറുപടിയൊന്നും ലഭിച്ചില്ലെന്ന് യുവതി പറഞ്ഞു. ഫോട്ടോഷോപ്പ് വിവരം അറിഞ്ഞിട്ടും അത് വിശ്വസിക്കാൻ കഴിയാത്തത്ര അമ്പരപ്പിലാണ് പോപ് ഗായികയുടെ ആരാധകർ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT