Entertainment

വിശ്വരൂപം 2 ആദ്യപോസ്റ്റര്‍ പുറത്തിറക്കി കമല്‍ഹാസന്‍

കമല്‍ഹാസന്‍ നായകനാകുന്ന ചിത്രം വിശ്വരൂപം 2ന്റെ പോസ്റ്റര്‍ പുറത്തിറങ്ങി - ഞാന്‍ എന്റെ രാജ്യത്തെയും ജനങ്ങളെയും സ്‌നേഹിക്കുന്നു എന്നാണ് പോസ്റ്ററിന് മുമ്പായി കമല്‍ ട്വിറ്ററില്‍ കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കമല്‍ഹാസന്‍ നായകനാകുന്ന ചിത്രം വിശ്വരൂപം 2ന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. കമല്‍ഹാസന്‍ തന്റെ ട്വിറ്ററിലാണ് വിശ്വരൂപത്തിന്റെ ആദ്യപോസ്റ്റര്‍ പുറത്തിറക്കിയത്. ഞാന്‍ എന്റെ രാജ്യത്തെയും ജനങ്ങളെയും സ്‌നേഹിക്കുന്നു എന്നാണ് പോസ്റ്ററിന് മുമ്പായി കമല്‍ ട്വിറ്ററില്‍ കുറിച്ചത്. ചിത്രത്തിന്റെ റിലീസിങ് തിയ്യതി വൈകാതെ അറിയിക്കുമെന്നും ട്വിറ്ററില്‍ കുറിച്ചു. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ റിലീസിങ് വിവിധ കാരണങ്ങളാല്‍ മാറ്റിവെക്കുകയായിരുന്നു. നവംബറില്‍ റിലീസ് ചെയ്യുമെന്നാണ് സൂചന.

രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് കമല്‍ഹാസന്‍ തന്നെയാണ്. 2013ല്‍ പുറത്തിറങ്ങിയ വിശ്വരൂപം പ്രദര്‍ശന വിജയം നേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

പരിക്ക് മാറി; ഹർഷിത് റാണ വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'