Entertainment

വീട്ടിലേക്ക് ഒരു പാചകക്കാരിയെ ആവശ്യമുണ്ട്, ഫോട്ടോ ആയക്കൂവെന്ന് ഗോപി സുന്ദര്‍; സിനിമ നടിയെ അല്ലല്ലോ വേണ്ടതെന്ന് വിമര്‍ശനം

നാടന്‍ ഭക്ഷണം പാചകം ചെയ്യാന്‍ അറിയാവുന്ന ആളെയാണ് അദ്ദേഹത്തിന് വേണ്ടത്

സമകാലിക മലയാളം ഡെസ്ക്

വീട്ടിലേക്ക് ഒരു പാചകക്കാരിയെ തേടിക്കൊണ്ടിരിക്കുകയാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. നാടന്‍ ഭക്ഷണം പാചകം ചെയ്യാന്‍ അറിയാവുന്ന ആളെയാണ് അദ്ദേഹത്തിന് വേണ്ടത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത് പാചകക്കാരിയെ തേടിക്കൊണ്ടുള്ള ഗോപി സുന്ദറിന്റെ പോസ്റ്റാണ്.

എന്റെ വീട്ടിലേക്ക് ഒരു വനിത കുക്കിനെ ആവശ്യമുണ്ട്. നല്ല നാടന്‍ ഭക്ഷണം ഉണ്ടാക്കാന്‍ അറിയുന്ന ആളു മതിയെന്നു പറഞ്ഞുകൊണ്ടാണ് ഗോപി സുന്ദറിന്റെ ആദ്യ പോസ്റ്റ്. അതിനുപിന്നാലെ മറ്റൊരു പോസ്റ്റു കൂടി അദ്ദേഹമിട്ടു. പാചകക്കാരിയുടെ ചിത്രം കൂടി അയക്കാനാണ് ഇതില്‍ ആവശ്യപ്പെടുന്നത്. പാചകക്കാരിയെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ള നിരവധി ഇമെയിലുകള്‍ എനിക്ക് കിട്ടുന്നുണ്ട്. പക്ഷേ ശരിയായ ആള്‍ക്കുവേണ്ടി ഇപ്പോഴും കാത്തിരിക്കുകയാണ് ഞാന്‍. നിങ്ങളുടെ ഫോട്ടോയും മേല്‍വിലാസും സഹിതം ഇമെയില്‍ ചെയ്യൂ- ഗോപി സുന്ദര്‍ കുറിച്ചു. അദ്ദേഹത്തിന്റെ ഇമെയില്‍ വിലാസവും അദ്ദേഹം നല്‍കിയിട്ടുണ്ട്. ബീഫ് ഫ്രൈയും റോസ്റ്റുമൊക്കെയുള്ള ചട്ടിച്ചോറിന്റെ ചിത്രത്തിനൊപ്പമാണ് പോസറ്റ്.

എന്തായാലും അദ്ദേഹത്തിന്റെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വനിതകളെ മാത്രം തേടുന്നത് എന്താണെന്നും പുരുഷന്മാരായാല്‍ എന്താണ് പ്രശ്‌നമെന്നുമാണ് ചിലരുടെ ചോദ്യം. സ്ത്രീകളെ കടത്തിവെട്ടുന്ന പുരുഷന്മാരുണ്ടെന്നും അവര്‍ പറയുന്നു. ഫോട്ടോ എന്തിനാണെന്ന് ചോദിക്കുന്നവരുമുണ്ട്. സിനിമാ നടിയെ ഒന്നുമല്ലല്ലോ തേടുന്നത് എന്നാണ് വിമര്‍ശകരുടെ ചോദ്യം. എന്നാല്‍ നിരവധി പേരാണ് പോസിറ്റീവായി റിപ്ലേ ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT