എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി തീര്‍ക്കുന്ന അത്ഭുതം ഇനിയും അവസാനിച്ചിട്ടില്ല. റിലീസ് ചെയ്ത് പലവര്‍ഷങ്ങള്‍ പിന്നിട്ടുട്ടും ചരിത്രംതിരുത്തിക്കുറിച്ച് മുന്നേറുകയാണ് ബ്രഹ്മാണ്ഡ ചിത്രം. ഇപ്പോള്‍ ലണ്ടന്‍ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുകയാണ് ബാഹുബലി; ദി ബിഗിനിംഗ്. റോയല്‍ ആല്‍ബര്‍ട്ട് ഹാളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇംഗ്ലീഷ്ഇതര ചിത്രം ഇവിടെ 'ലൈവ്' ആയി പ്രദര്‍ശിപ്പിക്കുന്നത്. പ്രേക്ഷകര്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് ബാഹുബലിയെ സ്വീകരിച്ചത്.
ബാഹുബലിയുടെ ചരിത്ര നേട്ടം നേരില്‍ കാണാന്‍ സംവിധായകന്‍ രാജമൗലി അഭിനേതാക്കളായ പ്രഭാസ്, റാണ ദഗ്ഗുഭാട്ടി, അനുഷ്‌ക തുടങ്ങിയവരും എത്തിയിരുന്നു. 'ബാഹുബലി'യുടെ ഈ അപൂര്‍വ്വ പ്രദര്‍ശനം കാണാന്‍ ബ്രിട്ടനിലെ ഇന്ത്യക്കാരുടെ വലിയ സംഘങ്ങള്‍ എത്തിയിരുന്നു. ചിത്രം ഒന്നിലധികം തവണ കണ്ടവരായിരുന്നു അവരില്‍ പലരും.
2015 ലാണ് ബാഹുബലിയുടെ ആദ്യ ഭാഗം പ്രദര്‍ശനത്തിന് എത്തുന്നത്. പത്ത് ദിവസത്തിനുള്ളില്‍ 335 കോടി രൂപയാണ് ചിത്രം വാരിയത്. തുടര്‍ന്ന് 2017 ല്‍ രണ്ടാം ഭാഗവും റിലീസായി. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളില്‍ എക്കാലത്തെയും മികച്ച കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചലച്ചിത്രം,ആയിരം കോടി ക്ലബ്ബില്‍ പ്രഥമാംഗത്വം കരസ്ഥമാക്കിയ ചലച്ചിത്രം എന്നീ ബഹുമതികള്‍ ഈ ബാഹുബലി 2 സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates