Entertainment

വൈദ്യുതി ബില്‍ മൂന്നിരട്ടി, അത് ശരിയായ കണക്കായിരുന്നെന്ന് സോഹ അലി ഖാന്‍; വ്യക്തത വരുത്തി താരം

കമ്പനി അധികൃതരുമായി സംസാരിച്ചെന്നും ബില്ലില്‍ കൃത്രിമമില്ലെന്നും നടി പുതിയ ട്വീറ്റില്‍ കുറിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിനിടെ വൈദ്യുതി ബില്ലില്‍ ഉണ്ടായ കുതിപ്പ് പല ബോളിവുഡ് താരങ്ങളെയടക്കം അമ്പരപ്പിച്ചിരുന്നു. ഇവരില്‍ പലരും ക്രമക്കേട് ചൂണ്ടിക്കാട്ടി രംഗത്തെത്തുകയും ചെയ്തു. ഇത്തരത്തില്‍ പ്രതികരിച്ചവരില്‍ ഒരാളാണ് നടി സോഹ അലി ഖാന്‍. എന്നാലിപ്പോള്‍ ഉയര്‍ന്ന വൈദ്യുതി ബില്‍ വന്നതില്‍ ക്രമക്കേടില്ലെന്നും ബില്ലിലെ സംശയങ്ങള്‍ ദൂരീകരിച്ചെന്നും നടി ട്വിറ്ററിലൂടെ അറിയിച്ചു.

അഡാനി ഇലക്ട്രിസിറ്റി കമ്പനിയുടെ ഉപയോക്താവാണ് സോഹ. പതിവായി തനിക്ക് ലഭിച്ചിരുന്ന വൈദ്യുതി ബില്ലിനേക്കാള്‍ മൂന്ന് മടങ്ങ് അധിക തുകയാണ് ഇക്കുറി ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കാണിച്ചാണ് നടി ആദ്യം രംഗത്തുവന്നത്. എന്നാല്‍ കമ്പനി അധികൃതരുമായി സംസാരിച്ചെന്നും ബില്ലില്‍ കൃത്രിമമില്ലെന്നും നടി പുതിയ ട്വീറ്റില്‍ കുറിച്ചു.

കഴിഞ്ഞ മാസങ്ങളില്‍ തനിക്ക് ലഭിച്ചിരുന്ന ബില്ലിലെ തുക യഥാര്‍ത്ഥ ഉപഭോഗത്തേക്കാള്‍ കുറവായിരുന്നെന്നും ഈ തുക ചേര്‍ത്ത ബില്‍ ആണ് ഇക്കുറി ലഭിച്ചിരിക്കുന്നതെന്നും നടി വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷത്തെ ബില്‍ തുകകളുമായി താരതമ്യം ചെയ്താണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

SCROLL FOR NEXT