Entertainment

'ഷാരുഖ് ഖാനൊപ്പം ജോലി ചെയ്താല്‍ നിങ്ങള്‍ മര്യാദ പഠിക്കും'; മനസ് തുറന്ന് ലുക്കാ ചുപ്പി സംവിധായകന്‍

'ഷാരുഖ് ഖാനില്‍ നിന്നും അമിതാഭ് ബച്ചനില്‍ നിന്നുമെല്ലാം പലകാര്യങ്ങളും പഠിച്ചു'

Author : സമകാലിക മലയാളം ഡെസ്ക്

വര്‍ഷങ്ങളായി സിനിമയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ലക്ഷ്മണ്‍ ഉതേകര്‍ ലുക്കാ ചുപ്പി എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. കാര്‍ത്തിക് നരേന്‍ നായകനായി എത്തുന്ന ചിത്രം മാര്‍ച്ച് ഒന്നിനാണ് റിലീസ് ചെയ്യുന്നത്. ആദ്യമായി സംവിധായക വേഷത്തില്‍ എത്തുന്ന ലക്ഷ്മണ്‍ ബോളിവുഡില്‍ അറിയപ്പെടുന്നത് നിശ്ചല ഛായാഗ്രാഹകന്‍ എന്ന നിലയിലാണ്. അമിതാഭ് ബച്ചന്‍, ഷാരുഖ് ഖാന്‍ തുടങ്ങിയ ബോളിവുഡ് സൂപ്പര്‍താരങ്ങളുടെ വമ്പന്‍ ചിത്രങ്ങളിലാണ് ലുക്കാ ചുപ്പി സംവിധായകന്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. 

താന്‍ വര്‍ക്ക് ചെയ്ത താരങ്ങളില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു എന്നാണ് ലക്ഷ്മണ്‍ പറയുന്നത്. ഷാരുഖ് ഖാനില്‍ നിന്നും അമിതാഭ് ബച്ചനില്‍ നിന്നുമെല്ലാം പലകാര്യങ്ങളും പഠിച്ചു. അമിതാഭ് ബച്ചന്‌റെ 102 നോട്ട് ഔട്ട്, ഷാരുഖ് ഖാന്റെ ഡിയര്‍ സിന്തഗി, ശ്രീദേവിയുടെ ഹിന്ദി മീഡിയം, ഇര്‍ഫാന്‍ ഖാന്റെ ഹിന്ദി മീഡിയം തുടങ്ങിയ സിനിമകളുടെ അണിയറ പ്രവര്‍ത്തകനായിരുന്നു ലക്ഷ്മണ്‍. ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ള എല്ലാവരില്‍ നിന്നും ഞാന്‍ പലതും പഠിച്ചു. അവരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ഷാരുഖ് ഖാനൊപ്പം വര്‍ക്ക് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ മര്യാദ പഠിക്കും. അദ്ദേഹമൊരു ജെന്റില്‍മാനാണ്. ആളുകളോട് എങ്ങനെ സംസാരിക്കണമെന്നും അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹത്തിന് അറിയാം. ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു. 

ബച്ചന്‍ സാഹിബിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പക്വതയും അനുഭവവും മനസിലാകും. ഇത്ര കഴിവുറ്റവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കാണുന്നത്. അദ്ദേഹം പറഞ്ഞു. മറാത്തി ചിത്രത്തിലും ലക്ഷ്മണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തപാല്‍, ലാല്‍ബോഗ്തി റാണി എന്നിവയായിരുന്നു മറാത്തി ചിത്രങ്ങള്‍. 

എഴുത്തുകാരന്‍ റോഹന്‍ ശങ്കറുമായി ചേര്‍ന്നാണ് ലുക്കാ ചിപ്പി ഒരുക്കുന്നത്. കാര്‍ത്തിക നരേന്‍, കൃതി സനോന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം നിര്‍മിക്കുന്നത് ദിനേഷ് വിജനാണ്. ചിത്രത്തിന്റെ നായിക നായകന്മാരില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നാണ് അദ്ദേഹം പറയുന്നത്. ഇരുവരും ഗ്ലാമറസ് മാത്രമല്ല മികച്ച അഭിനേതാക്കള്‍ കൂടിയാണെന്നാണ് അദ്ദേഹം പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്‍

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ