Entertainment

സംവൃത മടങ്ങിയെത്തുന്നു; ബിജു മേനോന്റെ നായികയായി

ബിജു മേനോന്റെ നായികയായി,ജി. പ്രജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാകും സംവൃതയുടെ രണ്ടാം വരവ്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ പ്രിയ നായിക സംവൃത സുനില്‍ മടങ്ങി വരുന്നു. ബിജു മേനോന്റെ നായികയായി,ജി. പ്രജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാകും സംവൃതയുടെ രണ്ടാം വരവ്. വിവാഹ ശേഷം, ആറു വര്‍ഷം മുന്‍പാണ് സംവൃത സിനിമയില്‍ നിന്ന് താല്‍ക്കാലികമായി ഇടവേളയെടുത്തത്.

ലാല്‍ ജോസിന്റെ രസികനില്‍ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച സംവൃത വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ വേഗത്തില്‍ പ്രേക്ഷക പ്രീതി നേടി. 2006ല്‍ ശ്രീകാന്ത് നായകനായ 'ഉയിര്‍' എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും 'എവിടെന്തേ നാകേന്തി' എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. തെലുങ്കില്‍ ഈ ചിത്രം വന്‍ ഹിറ്റായി.


സംവൃതയുടെ രണ്ടാം വരവ് ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വരും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT