Entertainment

'സുശാന്തിന് കരുത്തു നൽകിയത് റിയ, ഈ തുറന്ന് പറച്ചിൽ മറ്റൊരു ദുരന്തം ഒഴിവാക്കാൻ'; ഡോക്ടറുടെ വെളിപ്പെടുത്തൽ 

റിയയെ പിന്തുണയ്ക്കുന്ന ചില വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടൻ സുശാന്ത് സിങ് രജപുത്തിന്റെ മരണം ഉണ്ടാക്കിയ ആഘാതത്തിൽ നിന്നും ഇനിയും ബോളിവുഡ് മുക്തമായിട്ടില്ല. പ്രമുഖരടക്കം പലർക്കുനേരെയും ആരോപണങ്ങൾ ശക്തമാകുകയാണ്. ബോളിവുഡിൽ നിലനിൽക്കുന്ന സ്വജനപക്ഷപാതത്തിന്റെ ഇരയാണ് സുശാന്ത് എന്നാണ് ആരോപണം. സുശാന്തിന്റെ കൂട്ടുകാരിയും നടിയുമായ റിയ ചക്രവർത്തിക്കെതിരെ നടന്റെ കുടുംബമടക്കം രം​ഗത്തെത്തിക്കഴിഞ്ഞു. റിയയ്‌ക്കെതിരെ ബിഹാർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമുണ്ടായി.

സുശാന്തിന് വിഷാദരോഗം ഇല്ലെന്നും, റിയയുമായുള്ള ബന്ധത്തിൽ അദ്ദേഹം സന്തുഷ്ടനല്ലായിരുന്നെന്നും ചൂണ്ടിക്കാട്ടി നടന്റെ മുൻ കാമുകിയും നടിയുമായ അങ്കിത ലൊഖാൻഡെയും രംഗത്തെത്തിയിരുന്നു. എന്നാലിപ്പോൾ റിയയെ പിന്തുണയ്ക്കുന്ന ചില വെളിപ്പെടുത്തലുകളാണ് പുറത്തുവ
രുന്നത്.

സുശാന്ത് വിഷാദരോഗത്തിനും ബൈപോളാറിനും ചികിത്സയിലായിരുന്നു എന്ന‌് നടന്റെ തെറാപ്പിസ്റ്റ് സൂസൻ വാക്കർ പറഞ്ഞു. സുശാന്തിന് കടുത്ത മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും, ചികിത്സ തേടാൻ സുശാന്തിനെ സഹായിച്ചത് റിയയാണെന്നും സൂസൻ വെളിപ്പെടുത്തി. 

"ഒരു കുഞ്ഞിനെ അമ്മ നോക്കുന്നതു പോലെയാണ് റിയ സുശാന്തിനെ പരിചരിച്ചിരുന്നത്. സുശാന്തിന് കരുത്തുപകർന്നത് റിയയാണ്". മറ്റൊരു ദുരന്തം ഒഴിവാക്കാനാണ് തന്റെ ഈ തുറന്ന് പറച്ചിൽ എന്നും അവർ കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT