Entertainment

സൊല്ല്! മമ്മി തിരുമ്പി വന്തിട്ടാന്ന് സൊല്ല്! ഇവള്‍ പേടിപ്പിച്ചു കൊല്ലും; ദ മമ്മി പുതിയ ട്രൈയിലര്‍ കാണാം

Author : സമകാലിക മലയാളം ഡെസ്ക്

ശരാശരി സിനിമാ പ്രേമികള്‍ക്കിടയില്‍ പേടി എന്താണെന്ന് ദൃശ്യത്തിന്റെയും ശബ്ദത്തിന്റെയും മികവില്‍ കാണിച്ചുകൊടുത്ത ചിത്രമാണ് ദ മമ്മി. ആദ്യം പുറത്തിറക്കിയ സിനിമ വന്‍ ജനപ്രീതിയാകര്‍ശിച്ചെങ്കില്‍ രണ്ടാമതിറങ്ങഇി മമ്മി റിട്ടേണ്‍സിന് അത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. 

ഈ കുറവ് പരിഹരിക്കാനാണ് ദ മമ്മി പുതിയ ചിത്രം എത്തുന്നത്. നായകനായി എത്തുന്നത് സാക്ഷാല്‍ ടോം ക്രൂയിസും. ആദ്യ ട്രെയ്‌ലര്‍ തന്നെ ആരാധകരെ ഞെട്ടിച്ചിരുന്നെങ്കില്‍ അടാറ് ട്രെയ്‌ലറാണ് രണ്ടാമത്തേത്. തീവ്രവാദികളുമായുള്ള ഏറ്റമുട്ടല്‍ രീതിയിലുള്ള ട്രെയ്‌ലറിന്റെ തുടക്കം പിന്നീട് ഭീതിയുടെ മുള്‍മുനയിലേക്കാണ് പ്രേക്ഷകനെ നയിക്കുന്നത്.

ആദ്യ സിനിമകളില്‍ പുരുഷനായിരുന്നു മുഖ്യമായും ഹൊറര്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നതെങ്കില്‍ പുതിയ ചിത്രത്തില്‍ വില്ലത്തിയാണ് വില്ലത്തി! അലക്‌സ് കര്‍ട്‌സ്മാന്‍ ഒരുക്കുന്ന ചിത്രത്തില്‍ അന്നാബെല്ലി വാലിസ്, ജേക് ജോണ്‍സണ്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ജൂണ്‍ ഒന്‍പതിന് ചിത്രം തിയേറ്ററിലെത്തും.

1999 ല്‍ സ്റ്റീഫന്‍ സമ്മേഴ്‌സ് ഒരുക്കിയ ദ മമ്മിയാണ് ആണ് മമ്മി സീരിസിലെ ആദ്യ ചിത്രമായ തിരശീലയിലെത്തുന്നത്. ബ്രണ്ടന്‍ ഫ്രേസറും, റേച്ചല്‍ വെയ്‌സുമായിരുന്നു ആദ്യ സിനിമയിലെ പ്രധാന താരങ്ങള്‍. പിന്നീട് 2001ലാണ് രണ്ടാം പതിപ്പായ ദ മമ്മി റിട്ടേണ്‍്‌സ് എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍