Entertainment

​ഗായത്രി സുരേഷ് പൊലീസ് വേഷത്തിൽ, നക്സൽ ലൂയിയായി ശ്രീജിത്ത് രവി; 99 ക്രെെം ഡയറി ടീസർ 

സിന്റോ സണ്ണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഗായത്രി സുരേഷും ശ്രീജിത്ത് രവിയും മുഖ്യവേഷത്തിലെത്തുന്ന '99 ക്രെെം ഡയറി'യുടെ ടീസർ പുറത്ത് വിട്ടു. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബിന്റെ സംവിധാന സഹായിയായിരുന്നു സിന്റോ സണ്ണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുടിയേറ്റ പ്രദേശമായ രാജമലയിൽ 1999-ൽ നടന്ന നക്സൽ ആക്രമണവും തുടർന്നുണ്ടായ കൊലപാതങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം.

ജിബു ജേക്കബ് എന്റർടെെയ്ൻമെന്റ്സിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. നക്സൽ ലൂയിയായി ശ്രീജിത്ത് രവി എത്തുമ്പോൾ ഗായത്രി പൊലീസ് കമ്മീഷണറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. വിപിൻ മംഗലശ്ശേരി, ഫർസാന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിക്കുന്നുണ്ട്. 

നക്സൽ കാലഘട്ടം, പൊലിസ് അന്വേഷണം, കൊല്ലപ്പെടാനുള്ള അവസാന കണ്ണിയായ ചെറുപ്പക്കാരനും ഗ്രാമത്തിലെ പെൺകുട്ടിയുമായുള്ള പ്രണയം എന്നിങ്ങനെ നീങ്ങുന്നതാണ് ചിത്രത്തിന്റെ കഥാഗതി. കോവിഡ് കാലത്തെ സർക്കാർ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് ചിത്രം പൂർത്തിയാക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT