10 expatriates die in Kuwait after consuming toxic liquor special arrangment
Gulf

കുവൈത്തില്‍ വ്യാജ മദ്യ ദുരന്തം: 10 പേർ മരിച്ചു, നിരവധിപ്പേർക്ക് കാഴ്ച നഷ്ടമായി; ഇരയായവരിൽ മലയാളികളും?

വിഷ മദ്യം കഴിച്ചവരിൽ മലയാളികളും ഉണ്ടെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.

സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജ മദ്യ ദുരന്തത്തില്‍ പത്തു പേര്‍ മരിച്ചു. പ്രവാസികളായ 10 പേരാണ് മരിച്ചതെന്നും നിരവധി പേർക്ക് കാഴ്ച നഷപെട്ടു എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിഷ മദ്യം കഴിച്ചവരിൽ മലയാളികളും ഉണ്ടെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം. ജലീബ് ബ്ലോക്ക് ഫോറില്‍ നിന്നാണ് പ്രവാസികൾ മദ്യം വാങ്ങിയത്. മറ്റുള്ള പ്രവാസികൾക്കൊപ്പം റൂമുകളിൽ ഇരുന്ന് പലരും ഈ മദ്യം കുടിച്ചു. അതിനു ശേഷം പലർക്കും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടതായതോടെ തൊട്ടടുത്തുള്ള പ്രവാസികളെ വിവരം അറിയിക്കുകയും തുടർന്ന് ഇവരെ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. ഫർവാനിയ, അദാൻ ആശുപത്രികളിൽ ആണ് ഇവരെ പ്രവേശിപ്പിച്ചത്.

പ്രാഥമിക പരിശോധനയില്‍ മദ്യത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്ന് അധികൃതർ കണ്ടെത്തി. ചികിത്സയിൽ തുടരുന്നതിനിടെയാണ് പത്ത് പേരും മരിച്ചത്. ഇതിൽ മലയാളികളുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ആണെന്നാണ് അധികൃതർ പറയുന്നത്. നിരവധി ആളുകൾക്ക് കാഴ്ച നഷ്ടപ്പെട്ടതായതും, കിഡ്‌നി തകരാറിൽ ആയതായും റിപ്പോർട്ടുകളുണ്ട്. അഹമ്മദി ഗവര്‍ണറേറ്റിലെ വിവിധ ആശുപത്രികളിലും പ്രവാസികൾ ചികിത്സയിൽ തുടരുന്നുണ്ട് എന്നാണ് വിവരം.

Gulf news: 10 expatriates die in Kuwait after consuming toxic liquor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ട്രോബെറി സൂപ്പറാണ്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

SCROLL FOR NEXT