Abu Dhabi Court Orders Firm to Pay Dh475,555 to Ex-Employee  file
Gulf

15 വർഷം പണിയെടുത്തു, ശമ്പളം നൽകിയില്ല; മുൻ ജീവനക്കാരന് 1.15 കോടി നൽകാൻ കോടതി വിധി

തൊഴിലാളിക്ക് കരാർ പ്രകാരമുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിൽ കമ്പനി പരാജയപെട്ടു എന്ന് കോടതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഭീമമായ തുക നൽകാൻ ഉത്തരവിട്ടത്.

സമകാലിക മലയാളം ഡെസ്ക്

അബുദാബി: മുൻ ജീവനക്കാരന് ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നതിൽ വീഴ്ച വരുത്തിയ കമ്പനിക്കെതിരെ കർശന നടപടിയുമായി അബുദാബി ലേബർ കോടതി.

കമ്പനി കുടിശ്ശിക വരുത്തിയ 475,555 ദിർഹം (1.15 കോടി രൂപ) ഉടൻ നൽകണമെന്ന് ഉത്തരവിട്ടു. തൊഴിലാളിക്ക് കരാർ പ്രകാരമുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിൽ കമ്പനി പരാജയപെട്ടു എന്ന് കോടതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഭീമമായ തുക നൽകാൻ ഉത്തരവിട്ടത്.

2010 ൽ ഒരു ഓപ്പൺ-എൻഡ് കരാറിന് കീഴിലാണ് തൊഴിലാളി കമ്പനിയിൽ ജോലിക്ക് ചേർന്നത്. 15 വർഷമായി ഇയാൾ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.

ഈ വർഷം തൊഴിലാളിയെ കമ്പനി പിരിച്ചു വിട്ടു. എന്നാൽ ഇയാളുടെ സേവനകാലയളവ് കണക്കിലെടുത്ത് കരാർ പ്രകാരം നൽകേണ്ട പണം കമ്പനി നൽകിയില്ല. ഇതേത്തുടർന്നാണ് തൊഴിലാളി ലേബർ കോടതിയെ സമീപിച്ചത്.

21 മാസത്തെ ശമ്പളം തനിക്ക് നൽകിയില്ലെന്നും,ഇത് 401,867 ദിർഹമുണ്ടെന്നും തൊഴിലാളി കോടതിയിൽ വാദിച്ചു. ഇതിന് പുറമെ ഗ്രാറ്റുവിറ്റി തുകയായ 142,020 ദിർഹം,മടക്ക ടിക്കറ്റിന് 1,500 ദിർഹം എന്നിവ കൂടി ഈടാക്കി നൽകണമെന്ന് ഇയാൾ കോടതിയിൽ ആവശ്യപ്പെട്ടു.

കേസിൽ വിശദമായി വാദം കേട്ട കോടതി തൊഴിലാളി സമർപ്പിച്ച രേഖകൾ പരിശോധിക്കുകയും കമ്പനിയുടെ ഭാഗം കേൾക്കുകയും ചെയ്തു.

ശമ്പളം നൽകുന്നതിൽ കമ്പനിക്ക് വീഴ്ച്ച സംഭവിച്ചതായി കോടതി കണ്ടെത്തി. എന്നാൽ ഈ കാലയളവിനിടെ തൊഴിലാളി 86 ദിവസം ശമ്പളമില്ലാത്ത അവധി എടുത്തിരുന്നു എന്ന വാദം കോടതി അംഗീകരിച്ചു. അത് കൊണ്ട് 86 ദിവസത്തെ ശമ്പളമായ 59,400 ദിർഹം കുറച്ച ശേഷം ബാക്കിയുള്ള 475,555 ദിർഹം നൽകാൻ കോടതി ഉത്തരവിടുക ആയിരുന്നു.

Gulf news: Abu Dhabi Court Orders Company to Pay Dh475,555 to Ex-Employee After 15 Years of Service.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

'മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ....', പാട്ട് പാടി വൈറലായി ഡോക്ടറും രോഗിയും; കയ്യടിച്ച് സോഷ്യല്‍മീഡിയ

'അത് ക്രിസ്മസിന് ഉണ്ടാക്കിയ പടക്കം, കെട്ട് അല്‍പ്പം മുറുകിയാല്‍ പൊട്ടും; ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം'- വിഡിയോ

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചെന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

SCROLL FOR NEXT