Abu Dhabi Court Orders Man to Pay Dh100000 for Assaulting Child in Public special arrangement
Gulf

പൊതുസ്ഥലത്ത് വെച്ച് കുട്ടിയെ ഉപദ്രവിച്ചു; യുവാവിന് ഒരു ​ ല​ക്ഷം ദിർഹം പിഴ വിധിച്ച് അബുദാബി കോടതി

നിരവധി ആളുകൾ കൂടി നിൽക്കെയാണ് പ്രതി കുട്ടിയോട് അപമര്യാദയായി പെരുമാറിയത്. ഇത് കു​ട്ടി​യെ കൂ​ടു​ത​ല്‍ വി​ഷ​മ​ത്തി​ലാ​ക്കി. കുട്ടിയെ ഇയാൾ അ​ടി​ക്കു​ക​യും അ​ശ്ലീ​ല ആം​ഗ്യം കാ​ണി​ക്കു​ക​യും ചെ​യ്ത​താ​യി കോടതി കണ്ടെത്തി.

സമകാലിക മലയാളം ഡെസ്ക്

അബുദാബി: പൊതുസ്ഥലത്ത് വെച്ച് പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത കു​ട്ടി​യെ അ​സ​ഭ്യം പറയുകയും ശാ​രീ​രി​ക​മാ​യി ഉപദ്രവിക്കുകയും ചെയ്ത യുവാവിന് പിഴ ശിക്ഷ വിധിച്ച് അബുദാബി കോടതി. ഒരു ​ ല​ക്ഷം ദി​ര്‍ഹമാണ് പി​ഴയായി ചു​മ​ത്തിയത്. പ്രതിയുടെ ഈ പെരുമാറ്റത്തിലൂടെ കുട്ടിക്ക് മാനസികമായും ശാരീരികമായും ഉണ്ടായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് കടുത്ത ശിക്ഷ പ്രതിക്ക് നൽകിയത് എന്നും കോടതി വ്യക്തമാക്കി.

നിരവധി ആളുകൾ കൂടി നിൽക്കെയാണ് പ്രതി കുട്ടിയോട് അപമര്യാദയായി പെരുമാറിയത്. ഇത് കു​ട്ടി​യെ കൂ​ടു​ത​ല്‍ വി​ഷ​മ​ത്തി​ലാ​ക്കി. കുട്ടിയെ ഇയാൾ അ​ടി​ക്കു​ക​യും അ​ശ്ലീ​ല ആം​ഗ്യം കാ​ണി​ക്കു​ക​യും ചെ​യ്ത​താ​യി കോടതി കണ്ടെത്തി. ഈ സംഭവങ്ങളെല്ലാം കുട്ടിയ്ക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതായും കോടതിയുടെ വിധിയിൽ പറയുന്നു.

യു എ ഇ നീതിന്യായവ്യവസ്ഥ കുട്ടികളുടെ അന്തസ്സിനും സുരക്ഷയ്ക്കുമാണ് മുൻഗണന നൽകുന്നത്. തുടർന്നും കുട്ടികൾക്കെതിരായ ആക്രമണങ്ങൾക്കെതിരേ കർശന നിലപാടുകൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

കോ​ട​തി​ച്ചെ​ല​വു​ക​ളും പ്ര​തി​യി​ല്‍നി​ന്ന് ഈ​ടാ​ക്കി ന​ല്‍ക​ണ​മെ​ന്ന കു​ട്ടി​യു​ടെ പി​താ​വിന്റെ ആവശ്യവും കോടതി അംഗീകരിച്ചു. ഒ​രു ​ല​ക്ഷം ദി​ര്‍ഹം പി​ഴയ്ക്ക് പുറമെ കോടതിച്ചെലവുകളും പരാതിയിൽ നിന്ന് ഈടാക്കണമെന്ന് കോടതിയുടെ വിധിയിൽ പറയുന്നു.

Gulf news: Abu Dhabi Court Orders Man to Pay Dh100000 for Assaulting Child in Public.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം

'ഗോള്‍ഡന്‍ ഡക്കായാലും ഗില്ലിന് കരുതല്‍, ടോപ് ഓപ്പണര്‍ സഞ്ജു ബഞ്ചില്‍'! ഇന്ത്യന്‍ ടീമില്‍ 'ഫേവറിറ്റിസം'

നടി ആക്രമിക്കപ്പെട്ട കേസ്: പള്‍സര്‍ സുനി ഉള്‍പ്പെടെ ആറു പ്രതികളുടെ ശിക്ഷ നാളെ അറിയാം, കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

ദയനീയം ഗില്‍, ഇത്തവണ ഗോള്‍ഡന്‍ ഡക്ക്! 67 റണ്‍സിനിടെ ഇന്ത്യയ്ക്ക് നഷ്ടം 4 വിക്കറ്റുകള്‍

ബാങ്കോക്കിൽ നിന്ന് ബിസിനസ് ജെറ്റിൽ പറന്നെത്തി; ജന്മനാട്ടിൽ വോട്ട് ചെയ്ത് എംഎ യൂസഫലി

SCROLL FOR NEXT