Abu Dhabi launches genetic screening to detect over 800 conditions in newborns Sancta Familia Media
Gulf

ന​വ​ജാ​ത​ശി​ശു​ക്ക​ളുടെ രോഗങ്ങൾ ഇനി മുൻകൂട്ടി കണ്ടെത്താം; ജ​നി​ത​ക പ​രി​ശോ​ധ​ന ആരംഭിച്ച് അബുദാബി

ജ​നി​ത​ക പ​രി​ശോ​ധ​നയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയാൽ തു​ട​ര്‍ ചികിത്സയ്ക്കായി മ​ള്‍ട്ടി ഡി​സി​പ്ലി​ന​റി സ്‌​പെ​ഷ​ലി​സ്റ്റു​ക​ളു​ടെ​ അ​ടു​ത്തേ​ക്ക് റ​ഫ​ര്‍ ചെ​യ്യും.

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ന​വ​ജാ​ത​ശി​ശു​ക്ക​ളിൽ ജ​നി​ത​ക പ​രി​ശോ​ധ​ന നടത്താനുള്ള പ​ദ്ധ​തി​ക്ക് ആരംഭിച്ചതായി ​അബുദാബി ആരോഗ്യ വകുപ്പ്. രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​ക്കു​റ​വ്, ര​ക്ത​വൈ​ക​ല്യം, സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി (എ​സ് ​എം എ) പോ​ലു​ള്ള അ​പൂ​ര്‍വ രോ​ഗ​ങ്ങ​ള്‍ ഉ​ൾ​പ്പെ​ടെ 815ലേ​റെ ബാ​ല്യ​കാ​ല ജ​നി​ത​ക അ​വ​സ്ഥ​ക​ളെ ക​ണ്ടെ​ത്തു​ക​ എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ജി​നോം സീ​ക്വ​ന്‍സി​ങ് എന്ന പുതിയ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചാ​ണ്​ പ​രി​ശോ​ധ​നകൾ നടത്തുന്നത്.

മാ​താ​പി​താ​ക്ക​ളു​ടെ അനുവാദത്തോടെ ജ​ന​ന​സ​മ​യ​ത്ത് പൊ​ക്കി​ള്‍ക്കൊ​ടി​യി​ലെ ര​ക്ത സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചാ​യി​രി​ക്കും പ​രി​ശോ​ധ​ന നടത്തുക. ഇത് വഴി കുഞ്ഞിന്റെ വിവിധ തരത്തിലുള്ള ജ​നി​ത​ക അ​വ​സ്ഥ​ക​ളെ കണ്ടെത്താനും ജീ​ന്‍ തെ​റ​പ്പി പോ​ലു​ള്ള ചി​കി​ത്സ​ക​ള്‍ വ​ഴി വിവിധ രോ​ഗ​ങ്ങ​ൾ ഭേ​ദ​പ്പെ​ടു​ത്താനും സാധിക്കും. ശേ​ഖ​രി​ക്കു​ന്ന സാ​മ്പി​ളു​ക​ളു​ടെ ഫ​ലം 21 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ല​ഭി​ക്കും എന്നത് കൊണ്ട് തന്നെ അതിവേഗം തുടർ ചികിത്സ നടത്താൻ സാധിക്കും.

ജ​നി​ത​ക പ​രി​ശോ​ധ​നയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയാൽ തു​ട​ര്‍ ചികിത്സയ്ക്കായി മ​ള്‍ട്ടി ഡി​സി​പ്ലി​ന​റി സ്‌​പെ​ഷ​ലി​സ്റ്റു​ക​ളു​ടെ​ അ​ടു​ത്തേ​ക്ക് റ​ഫ​ര്‍ ചെ​യ്യും.

ശാ​സ്ത്ര​ത്തി​ന്‍റെ​യും സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്രകടമാകും മുൻപ് തന്നെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണം ആ​രം​ഭി​ക്കു​ക​ എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ. ​നൂ​റ ഖ​മി​സ് അ​ള്‍ ഗൈ​തി പ​റ​ഞ്ഞു.

ആദ്യ ഘട്ടത്തിൽ കാ​നാ​ഡ് ആ​ശു​പ​ത്രി​യി​ലും ദാ​ന​ത്ത് അ​ല്‍ ഇ​മാ​റാ​ത്ത് ആ​ശു​പ​ത്രി​യി​ലു​മാ​ണ് ജ​നി​ത​ക പ​രി​ശോ​ധ​ന ആരംഭിച്ചിട്ടുണ്ട്.

Gulf news: Abu Dhabi launches genetic screening to detect over 800 conditions in newborns.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT