അബുദാബി: അപരിചിതർ അയയ്ക്കുന്ന സന്ദേശങ്ങളിൽ വരുന്ന ലിങ്കുകൾ തുറക്കരുതെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്. സൈബർ തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി പൊലീസ് രംഗത്ത് എത്തിയത്. അടുത്തിടെ പൊലീസിന്റെ പേരിൽ ഉൾപ്പെടെ ഇത്തരത്തിലുള്ള സന്ദേശങ്ങൾ വരുകയും അതിലൂടെ നിരവധിപ്പേരുടെ പണം നഷ്ടമാകുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാഹനം ട്രാഫിക് നിയമങ്ങൾ ലംഘിച്ചു എന്നും അതിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ എന്നായിരുന്നു പലർക്കും ലഭിച്ച സന്ദേശം. ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ വ്യക്തിഗത വിവരങ്ങൾ, അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡുകൾ എന്നിവ തട്ടിപ്പുകാർക്ക് ലഭിക്കുകയും അതുപയോഗിച്ച് അവർ ഇരകളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുകയും ചെയ്യും.
ഇരകളെ വിശ്വസിപ്പിക്കാനായി പലപ്പോഴും പൊലീസിന്റെ ഔദ്യോഗിക ലോഗോ ഉൾപ്പെടെ ഉപയോഗിച്ച് വ്യാജ വെബ്സൈറ്റുകളും തട്ടിപ്പുകാർ നിർമ്മിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഈ വ്യാജ വെബ്സൈറ്റിലൂടെ ട്രാഫിക്ക് പിഴകൾ അടയ്ക്കാൻ ശ്രമിച്ചവർക്കും പണം നഷ്ടമായിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾ നടന്നാൽ ഉടൻ തന്നെ അബുദാബി പൊലീസിന്റെ
ടോൾ-ഫ്രീ നമ്പർ 8002626 ൽ വിളിച്ചു അറിയിക്കുകയോ aman@adpolice.gov.ae എന്ന ഇമെയിൽ ഐഡിയിൽ വിവരമറിയിക്കുകയോ ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates