Air ticket prices from Kerala to the UAE see sharp increase @picsthomasgg
Gulf

കൊച്ചിയിൽ നിന്ന് 44,000 രൂപ, തിരുവനന്തപുരത്ത് നിന്ന് 52,000; പ്രവാസികളെ ചൂഷണം ചെയ്ത് വിമാനക്കമ്പനികൾ

തിരക്ക് വർധിച്ചതോടെ വിമാന കമ്പനികൾ നാലിരട്ടി വരെ തുക ഈടാക്കിയാണ് ഇപ്പോൾ ടിക്കറ്റ് വിൽപ്പന നടത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

വേനലവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യു എ ഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ വർധന ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. യു എ ഇയിലേക്ക് മടങ്ങുന്ന മിക്ക വിമാനങ്ങളിലും കുറച്ച് സീറ്റുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഉടൻ ബുക്ക് ചെയ്തില്ലെങ്കിൽ ഈ സീറ്റുകളുടെ നിരക്ക് ഇനിയും വർധിച്ചേക്കുമെന്ന് ഏജന്റുമാർ മുന്നറിയിപ്പ് നൽകുന്നു.

യു എ ഇയിൽ ഓഗസ്റ്റ് 25ന് ആണ് സ്കൂളുകൾ തുറക്കുന്നത്. ഇതിന് മുൻപ് കേരളത്തിൽ നിന്ന് യു എ ഇയിലേക്ക് എത്താനുള്ള വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ വർധന ആണ് ഇപ്പോൾ തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും ദുബൈയിലേക്ക് യാത്ര ചെയ്യാൻ 30,000 മുതൽ 52,000 രൂപ വരെയാണ് ഒരു ടിക്കറ്റിന് നൽകേണ്ടി വരുക.

കൊച്ചിയിൽ 30,000 മുതൽ 44,000 രൂപയും, കോഴിക്കോട് നിന്ന് 34,000 മുതൽ 44,000 രൂപയും നൽകണം. 10,000 മുതൽ 12,000 വരെയാണ് സാധാരണ ടിക്കറ്റ് നിരക്ക്. എന്നാൽ തിരക്ക് വർധിച്ചതോടെ വിമാന കമ്പനികൾ നാലിരട്ടി വരെ തുക ഈടാക്കിയാണ് ഇപ്പോൾ ടിക്കറ്റ് വിൽപ്പന നടത്തുന്നത്.

പ്രവാസികൾ ഉടൻ തന്നെ ബുക്കിംഗ് നടത്തുകയോ, അല്ലെങ്കിൽ ഓഗസ്റ്റ് 25ന് ശേഷം നിരക്കുകൾ കുറയാൻ കാത്തിരിക്കുകയോ ചെയ്യണമെന്ന് ട്രാവൽ ഏജന്റുമാർ നൽകുന്ന നിർദ്ദേശം. നേരത്തെ വേനലവധിക്കായി നാട്ടിലേക്ക് മടങ്ങുന്ന സമയത്തും സമാനമായ രീതിയിൽ ടിക്കറ്റ് നിരക്കിൽ വർധനവ് ഉണ്ടായിരുന്നു.

Gulf news: Air ticket prices from Kerala to the UAE see sharp increase.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT