Back-to-School Safety Initiative by Dubai police  Dubai police FB Page
Gulf

ഡ്രോണുകൾ, 750 പൊലീസ് ഉദ്യോഗസ്ഥർ; സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി വിപുലമായ പദ്ധതിയുമായി ദുബൈ

"ബാക്ക്-ടു-സ്കൂൾ" എന്ന സമഗ്ര സുരക്ഷാസംരംഭം ദുബൈ പൊലീസ് ജനറൽ കമാൻഡ് ഔദ്യോഗികമായി ആരംഭിച്ചു.

സമകാലിക മലയാളം ഡെസ്ക്

യു എ ഇയിലെ വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം, ഓഗസ്റ്റ് 25 തിങ്കളാഴ്ച മിക്ക സ്കൂളുകളും വീണ്ടും തുറക്കുമ്പോൾ ക്ലാസ് മുറികളിലേക്ക് മടങ്ങുകയാണ് വീണ്ടും കുട്ടികൾ.

പുതിയ രണ്ടാംടേം പരീക്ഷ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ ടൈംടേബിൽ പ്രകാരമാണ് ഇത്തവണ സ്കൂൾ തുറക്കുന്നത്. സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക് സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കിക്കൊണ്ടുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്നത്.

2025–2026 അധ്യയന വർഷത്തേക്കുള്ള "ബാക്ക്-ടു-സ്കൂൾ" എന്ന സമഗ്ര സുരക്ഷാസംരംഭം ദുബൈ പൊലീസ് ജനറൽ കമാൻഡ് ഔദ്യോഗികമായി ആരംഭിച്ചു.

എമിറേറ്റിലൂടനീളം പൊലീസ് സംവിധാനങ്ങൾ വിന്യസിച്ചതായി പത്രസമ്മേളനത്തിൽ വിശദീകരിച്ചു.

എമിറേറ്റിൽ വിദ്യർത്ഥികളുടെ സുരക്ഷയ്ക്ക് മേൽനോട്ടം വഹിക്കുന്നതിനായി മുതിർന്ന ഉദ്യോഗസ്ഥരടക്കം 750 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുണ്ട്. 250 പൊലീസ് പട്രോൾ സംഘം ഇവരെ സഹായിക്കാനുണ്ടാകും. അശ്വാരൂഡ സേന, മോട്ടോർ സൈക്കിൾ പട്രോളിങ് എന്നിവയും ഉൾപ്പെടും. ഇതിന് പുറണെ ഒമ്പത് ഡ്രോണുകളും ഉപയോഗിക്കും.

ഈ വർഷത്തെ കാമ്പയിൻ, പ്രത്യേകിച്ച് സ്കൂൾ കാലഘട്ടത്തിൽ തിരക്കേറിയ സമയത്ത്, വാഹനമോടിക്കുന്നവർക്കിടയിൽ സുരക്ഷിതമായ ഡ്രൈവിങ് രീതികൾ പ്രോത്സാഹിപ്പിക്കുന്ന "അപകടങ്ങളില്ലാത്ത ദിവസം" പദ്ധതിയുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ, വേഗ പരിധി പാലിക്കുക, സ്കൂൾ ബസുകൾക്ക് വഴി നൽകുക തുടങ്ങിയ ഗതാഗത നിയമങ്ങൾ ഡ്രൈവർമാർ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഉദ്യോഗസ്ഥർ വിശദീകരിച്ചു.

Gulf News: Dubai Police Back-to-School Initiative to ensure student safety and promote wellbeing.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT