മനാമ: വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത ശേഷം പണം തട്ടിയെടുക്കുന്ന സംഭവങ്ങൾ വർധിക്കുന്നതായി ബഹ്‌റൈൻ അധികൃതർ. പരിചയക്കാരുടെയും ബന്ധുക്കളുടെയും വാട്‌സ്ആപ്പ് നമ്പറിലൂടെ സന്ദേശം അയക്കുകയും വ്യക്തിഗതവിവരങ്ങൾ ആവശ്യപ്പെടും ചെയ്തേക്കാം. ഇത് തട്ടിപ്പല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമേ വിവരങ്ങൾ നൽകാൻ പാടുള്ളു എന്നും അധികൃതർ ഓർമ്മപ്പെടുത്തി.
അടുത്തിടെ ബഹ്‌റൈനിലുണ്ടായ ഒരു തട്ടിപ്പ് ഇങ്ങനെയാണ്, ഒരു മാതാവിന് മകളുടെ ഹാക്ക് ചെയ്ത വാട്‌സ്ആപ്പ് വഴി സന്ദേശം എത്തി. മാതാവിന് സി.പി.ആർ (Central Population Registry card) കാർഡിന്റെ പകർപ്പ് വേണമെന്നാണ് ആവശ്യപ്പെട്ടത്. എന്തിനാണെന്ന് ചോദിച്ചപ്പോൾ 'പിന്നെ പറയാം,പെട്ടെന്ന് അയക്കു'എന്നായിരുന്നു മറുപടി.
ഉടൻ തന്നെ മാതാവ് കാർഡിന്റെ ചിത്രങ്ങൾ അയച്ചു നൽകി. തുടർന്ന് തട്ടിപ്പ് സംഘം മാതാവിന്റെ ബാങ്ക് അക്കൗണ്ടിലെ മുഴുവൻ പണവും കൈക്കലാക്കി.
ഏതെങ്കിലും തരത്തിൽ സാമ്പത്തിക തട്ടിപ്പിനിരയായി എന്ന് ബോധ്യപ്പെട്ടാൽ ഉടൻ തന്നെ ബാങ്കിനെ വിളിച്ച് തട്ടിപ്പ് റിപ്പോർട്ട് ചെയ്യുകയും വിവരം സൈബർ ക്രൈം ഹോട്ട്ലൈൻ ആയ 992ൽ വിളിച്ച് പറയുകയും വേണം. അറിയാത്ത നമ്പറിൽ നിന്നുള്ള കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുതെന്ന് ബഹ്‌റൈൻ പൊലീസ് അഭ്യർത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates