Bahrain MPs Seek Tougher Laws Against Debt Defaulters Leaving Country  file
Gulf

ബാധ്യത തീർക്കാതെ ഒരാളെയും ബഹ്‌റൈൻ വിടാൻ അനുവദിക്കരുത്; നിയമഭേദഗതി ആവശ്യപ്പെട്ട് എംപിമാർ

വി​ദേ​ശ നി​ക്ഷേ​പ​ക​ർ, ഫ്ല​ക്‌​സി വി​സ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ,തൊഴിൽ വിസയിൽ ജോലി ചെയ്യുന്നവർ ക​ട​ങ്ങ​ൾ തീ​ർ​ക്കാ​തെ രാ​ജ്യം വി​ടു​ന്ന​ത് വർധിച്ചു വരുന്നുണ്ട്.

സമകാലിക മലയാളം ഡെസ്ക്

മനാമ: സാമ്പത്തിക ബാധ്യതകൾ തീർക്കാതെ രാ​ജ്യം വി​ടു​ന്ന​ പ്രവാസികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ നിയമഭേദഗതി വേണമെന്ന് ബഹ്‌റൈൻ എം പി മാർ. ഇതുമായി ബന്ധപ്പെട്ട പ്രമേയം പാർലമെന്റിൽ അവതരിപ്പിച്ചു. നിലവിലുള്ള നിയമങ്ങളിൽ കൂടുതൽ മാറ്റം വരുത്തി കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് സ്‌​ട്രാ​റ്റ​ജി​ക് തി​ങ്കി​ങ് ബ്ലോ​ക്കിലെ അംഗമായ ഖാ​ലി​ദ് ബു ​അ​ന​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള എം പി​മാ​ർ അവതരിപ്പിച്ച പ്ര​മേ​യത്തിൽ പറയുന്നു.

വി​ദേ​ശ നി​ക്ഷേ​പ​ക​ർ, ഫ്ല​ക്‌​സി വി​സ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ,തൊഴിൽ വിസയിൽ ജോലി ചെയ്യുന്നവർ ക​ട​ങ്ങ​ൾ തീ​ർ​ക്കാ​തെ രാ​ജ്യം വി​ടു​ന്ന​ത് വർധിച്ചു വരുന്നുണ്ട്. ബാ​ങ്ക് വാ​യ്പ തി​രി​ച്ച​ട​വു​ക​ൾ, വാ​ട​ക കു​ടി​ശ്ശി​ക, മറ്റ് പി​ഴ​ക​ൾ എ​ന്നി​വ​ അടയ്ക്കാതെയാണ് പലരും രാജ്യം വിടുന്നത്. ഇത് രാജ്യത്തിന്റെ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും നി​ക്ഷേ​പ​ക​രി​ലു​ള്ള വി​ശ്വാ​സം ഇ​ല്ലാ​താ​ക്കു​ക​യും ചെയ്യുമെന്ന് എം പി മാർ പറഞ്ഞു.

ക​മേ​ഴ്‌​സ്യ​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ വളെര എളുപ്പം ലഭിക്കുന്നതും ഫ്ലെ​ക്‌​സി വി​സ സം​വി​ധാ​ന​ത്തി​ൽ യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​ത്ത​തും ഇത്തരക്കാർക്ക് തട്ടിപ്പ് നടത്താനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ഇത് നിയന്ത്രിക്കാൻ പ്രവാസികൾ രാജ്യം വിടുന്നതിനു മുൻപ് രാ​ജ്യം വി​ടു​ന്ന​തി​നു മു​മ്പ് ക​ട​ങ്ങ​ൾ തീ​ർ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന​ക​ൾ വേണമെന്നും അതിനു വേണ്ടി നിയമങ്ങളിൽ,ഭേദഗതി ചെയ്യണമെന്നും എം പിമാർ ആവശ്യപ്പെട്ടു.

Gulf news: Bahrain MPs Demand Law Amendment to Curb Expatriates Leaving the Country Without Clearing Debts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊല്ലത്ത് നിര്‍മാണത്തിലിരിക്കെ ദേശിയപാത ഇടിഞ്ഞു താണു; റോഡില്‍ വന്‍ ഗര്‍ത്തം; നിരവധി വാഹനങ്ങള്‍ കുടുങ്ങി

രണ്ട് കോടതികളില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു; രാഹുല്‍ ഈശ്വറിന്റെ ജാമ്യം ഇന്നും പരിഗണിച്ചില്ല

കളി വരുതിയില്‍ നിർത്തി ഓസീസ്; ഇംഗ്ലണ്ടിനെതിരെ ലീഡ്

14കാരന്റെ വിസ്മയം തീര്‍ത്ത ബാറ്റിങ് വിസ്‌ഫോടനം! ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് വൈഭവിനെ

വയോധികര്‍ക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവര്‍ ബര്‍ത്ത് ഉറപ്പ്; സുപ്രധാന തീരുമാനവുമായി റെയില്‍വേ

SCROLL FOR NEXT