Bahrain offers traffic advisories in multiple Indian languages, including Malayalam AI
Gulf

ബഹ്റൈനിൽ, ഗതാഗത അറിയിപ്പുകൾ ഇനി മലയാളത്തിലും കേൾക്കാം

ഗൾഫ് രാജ്യങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ താമസിക്കുന്നതിനാൽ പല ​ഗൾഫ് രാജ്യങ്ങളും ബഹുഭാഷ പദ്ധതി ആരംഭിച്ചു തുടങ്ങിയിരുന്നു. ഒമാനാണ് ആദ്യം ഈ സംരംഭം ആരംഭിച്ചത്

സമകാലിക മലയാളം ഡെസ്ക്

ഗൾഫിൽ ആളുകൾ സംസാരിക്കുമ്പോൾ മാത്രമല്ല, അറിയിപ്പുകളിലും പലയിടത്തും മലയാളം കേൾക്കാറുണ്ട്. ഇനിമുതൽ ബഹ്റൈനിലും അറിയിപ്പുകൾ മലയാളത്തിൽ കേട്ടാൽ അത്ഭതുപ്പെടേണ്ട. പുതിയ വാർത്ത അറിയിക്കുന്നത് മലയാളത്തിലുള്ള അറിയിപ്പുകളെ കുറിച്ചാണ്.

ബഹ്റൈനിലെ ബഹുഭാഷാ സംരഭത്തി​ന്റെ ഭാ​ഗമായി നടപ്പാക്കുന്ന പദ്ധതിയിലാണ് മലയാളത്തിലുള്ള അറിയിപ്പുകളും ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളം ഹിന്ദി, ബം​ഗാളി ഭാഷകളാണ് അറിയിപ്പുകൾ നൽകുന്നതിനുള്ള ഇന്ത്യൻ ഭാഷകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

നിലവിൽ റോഡ് സുരക്ഷാ നിർദ്ദേശങ്ങളാണ് മലയാളമുൾപ്പടെയുള്ള ഇന്ത്യൻ ഭാഷകളിൽ നൽകുന്നതെന്ന് ദ് ഡെയിലി ട്രിബ്യൂൺ, ന്യൂസ് ഓഫ് ബഹ്റൈൻ റിപ്പോർട്ട് ചെയ്യുന്നു.

​ഗൾഫിലെ രാജ്യങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ താമസിക്കുന്നതിനാൽ പല ​ഗൾഫ് രാജ്യങ്ങളും ബഹുഭാഷ പദ്ധതി ആരംഭിച്ചു തുടങ്ങിയിരുന്നു. ഒമാനാണ് ആദ്യം ഈ സംരംഭം ആരംഭിച്ചത് 2011 ൽ ഒമാനിൽ അറിയിപ്പുകൾ നൽകാൻ മലയാളം, തമിഴ്, ഉറുദു, തെലു​ങ്ക് എന്നിവ ഉൾപ്പെടുത്തിയിരുന്നു.

മൂന്ന് വർഷത്തിന് ശേഷം 2014 ൽ ഖത്തറിലും വിവിധ ഭാഷകൾ ഉൾപ്പെടുത്തി. അതിലും മലയാളവും ഹിന്ദിയും ഉൾപ്പെട്ടിരുന്നു.

യു എ ഇ 2012 മുതൽ പ്രവാസികളുടെ ഭാഷയുടെ കാര്യത്തിൽ ഊന്നൽ നൽകിയിരുന്നു. റോഡ് അപകട സാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ അബുദാബി പൊലീസ് മലയാള ഭാഷ ഉപയോ​ഗിച്ചിരുന്നു.

Gulf News:Bahrain offers traffic advisories in multiple Indian languages, including Malayalam Hindi, Malayalam, and Bengali, as part of its multilingual safety initiative

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

SCROLL FOR NEXT