Bahrain Police urge patience when driving on the road @moi_bahrain
Gulf

വാഹനമോടിക്കുമ്പോൾ ക്ഷമ വേണം, അല്ലെങ്കിൽ ജീവിതം പ്രതിസന്ധിയിലാകും; മുന്നറിയിപ്പുമായി ബഹ്‌റൈൻ പൊലീസ്

റോഡിലൂടെ വാഹനങ്ങൾ ഓടിക്കുമ്പോൾ ത​ർ​ക്ക​ങ്ങ​ൾ​ ഉണ്ടാകുന്നത് സാധാരണമാണ്. റോഡ് നിയമങ്ങൾ പാലിക്കാതെ വാഹനമോടിക്കുന്നതും ഹോൺ മുഴക്കി പ്രകോപിക്കുന്നതുമെല്ലാം സ്ഥിരമായി കണ്ടു വരുന്ന കാഴ്ചകളാണ്. ഈ സമയത്ത് പ്ര​കോപി​തരാകരുത്.

സമകാലിക മലയാളം ഡെസ്ക്

മനാമ: രാജ്യത്തെ റോ​ഡു​ക​ളി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ പ്ര​കോ​പ​ന​പ​ര​മാ​യ പെ​രു​മാ​റ്റ​ങ്ങ​ളും ദേ​ഷ്യ​വും നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ബഹ്‌റൈൻ പൊലീസ്. അ​പ​ക​ട​മു​ണ്ടാ​കു​മ്പോ​ഴോ മറ്റ് സാഹചര്യങ്ങളിലോ ഡ്രൈ​വ​ർ​മാ​ർ നിയന്ത്രണം വിട്ട് പെരുമാറരുത്. ക്ഷമയോടെ സ​മാ​ധാ​ന​പ​ര​മാ​യി വാ​ഹ​ന​മോ​ടി​ക്ക​ണ​മെന്നും അധികൃതർ അഭ്യർത്ഥിച്ചു.

അടുത്തിടെ ബഹ്റൈനിൽ യുവാക്കൾ തമ്മിൽ റോഡിൽ വച്ച് വാക്ക് തർക്കം ഉണ്ടായി. ഇതേത്തുടർന്ന് ഇതിലൊരാൾ വാഹനമുപയോഗിച്ച് മ​റ്റേ​യാ​ളെ ഇടിച്ചു തെറിപ്പിച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ഉടൻ തന്നെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. ഇയാൾ ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല. പിന്നീട് വാഹനമോടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കേസിൽ കോടതി ഇയാളെ തടവ് ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. ഈ സംഭവത്തെത്തുടർന്നാണ് ക്ഷമയോടെ വേണം റോഡിലൂടെ വാഹനമോടിക്കുമ്പോൾ എന്ന് ബഹ്‌റൈൻ പൊലീസ് ഓർമ്മപ്പെടുത്തിയത്.

റോഡിലൂടെ വാഹനങ്ങൾ ഓടിക്കുമ്പോൾ ത​ർ​ക്ക​ങ്ങ​ൾ​ ഉണ്ടാകുന്നത് സാധാരണമാണ്. റോഡ് നിയമങ്ങൾ പാലിക്കാതെ വാഹനമോടിക്കുന്നതും ഹോൺ മുഴക്കി പ്രകോപിക്കുന്നതുമെല്ലാം സ്ഥിരമായി കണ്ടു വരുന്ന കാഴ്ചകളാണ്. ഈ സമയത്ത് പ്ര​കോപി​തരാകരുത്. പകരം ശാന്തമായി പ്രശ്‌നം പരിഹരിക്കുക. അല്ലെങ്കിൽ 999 എന്ന നമ്പറിൽ വി​ളി​ച്ച് പൊ​ലീ​സി​നെ വിവരം അ​റി​യി​ക്കു​ക. തുടർനടപടികൾ പൊലീസ് സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Gulf news: Bahrain Police urge patience when driving on the road.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമോ?

കഴുകിയ പാത്രത്തിലെ ദുർഗന്ധം പോകുന്നില്ലേ? ഈ ട്രിക്കുകൾ ചെയ്യൂ

'ഇനിയും തുടർന്നാൽ വീട്ടുകാർ സംശയിക്കുമെന്ന്' പൃഥ്വി; രാജമൗലിയുടെ സർപ്രൈസ് പൊട്ടിച്ച് കയ്യിൽ കൊടുത്ത് മഹേഷ് ബാബു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

SCROLL FOR NEXT