മനാമ: സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ പ്രസവാവധി വർധിപ്പിക്കണം എന്ന ആവശ്യം ബഹ്‌റൈൻ സർക്കാർ തള്ളി. നിലവിൽ 60 ദിവസത്തെ അവധി നൽകുന്നുണ്ട്. അത് തുടരുമെന്നും അവധി ദിനങ്ങൾ കൂട്ടാനുള്ള ആവശ്യം ഇപ്പോൾ പരിഗണിക്കാൻ ആകില്ലെന്നും സർക്കാർ വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങളിലെ പ്രസവാവധി സംബന്ധിച്ചുള്ള മാറ്റങ്ങൾ ബഹ്‌റൈനിലും വരുത്തണമെന്ന ഉദ്ദേശത്തോടെയാണ് എം പി മാർ പാർലമെന്റിൽ നിർദേശമായി അവതരിപ്പിച്ചത്. പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് തൊഴിലിടങ്ങളിൽ തുല്യത ഉറപ്പ് വരുത്താൻ ഇതിലൂടെ കഴിയുമെന്നും എംപി മാർ പാർലമെന്റിൽ സമർപ്പിച്ച നിർദേശത്തിൽ പറയുന്നു.
എന്നാൽ ഈ നിർദേശം ചെറുകിട സ്ഥാപനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും നിലവിൽ നൽകുന്ന അവധി കൃത്യമായ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് നൽകുന്നത് എന്നുമാണ് സർക്കാർ വാദം.
മാത്രവുമല്ല, അവധി വർധിപ്പിച്ചാൽ സ്വകാര്യ മേഖലയിൽ വനിതകളെ നിയമിക്കുന്നതിൽ നിന്ന് കമ്പനികൾ പിന്മാറാനും സാധ്യതയുണ്ട്. ഇത് തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കാനുള്ള രാജ്യത്തിന്റെ ദീർഘകാല ലക്ഷ്യങ്ങളെ തകർക്കുമെന്നും സർക്കാർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates